എന്റെ മൺകുടിൽ ...
ചിത്രം | പ്രകടനം (1980) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Ralaraj Added by Vijayakrishnan VS on June 4, 2009 എന്റെ മൺകുടിൽ തേടിയെത്തി കന്യകേ സുമ സൗമ്യതേ എന്റെ ഭൂമിയിൽ നിന്നുമെത്രയോ ദൂരെ ദൂരെ നിന്നാകാശം കണ്ടുമുട്ടി നാമെങ്കിലുമേതോ ധന്യമാമൊരു വേളയിൽ ദേവദാരുക്കൾ പന്തലിട്ടൊരു പ്രേമഭാവനാവീഥിയിൽ സ്വപ്നദായികേ സ്വപ്നദായികേ നിന്റെ ഹേമരഥത്തിലെന്നെ ഉയർത്തീ നീ ഊഴിയെപ്പോലും സ്വർഗ്ഗമാക്കും നിൻ പാദമുദ്രകൾ കാണ്മൂ ഞാന്‍ ചില്ലുകല്ലിനെ രത്നമാക്കും നിൻ സ്പർശനങ്ങളറിഞ്ഞൂ ഞാൻ ഒന്നുചേർന്നു ഒന്നുചേർന്നു നാം ഏതു ശക്തികൾ മണ്ണിൽ നമ്മെയകറ്റുവാൻ ---------------------------------- Added by Susie on June 9, 2010 ente mankudil thediyethi kanyake sumasoumyathe ente bhoomiyil ninnumethrayo doore doore ninnaakaasham kandumutti naamenkilumetho dhanyamaamoru velayil devadaarukkal panthalittoru premabhaavanaaveedhiyil swapnadaayike swapnadaayike ninte hemaradhathilenne uyarthi nee oozhiyeppolum swarggamaakkum nin paadamudrakal kaanmoo njaan chillukalline ratnamaakkum nin sparshanangalarinjoo njaan onnu chernnu onnu chernnu naam ethu shakthikal namme akattuvaan | വരികള്‍ ചേര്‍ത്തത്: Ralaraj ആ ...ആ .... എന്റെ മൺകുടിൽ തേടിയെത്തിയ കന്യകേ സുമ സൗമ്യതേ എന്റെ ഭൂമിയിൽ നിന്നുമെത്രയോ ദൂരെ ദൂരെ നിന്നാകാശം ... (എന്റെ മൺകുടിൽ...) കണ്ടുമുട്ടി നാമെങ്കിലുമേതോ ധന്യമാമൊരു വേളയിൽ കണ്ടുമുട്ടി നാമെങ്കിലുമേതോ ധന്യമാമൊരു വേളയിൽ ദേവദാരുക്കൾ പന്തലിട്ടൊരു പ്രേമഭാവനാവീഥിയിൽ സ്വപ്നദായികേ .... സ്വപ്നദായികേ നിന്റെ ഹേമരഥത്തിലെന്നെ ഉയർത്തീ നീ ... (എന്റെ മൺകുടിൽ...) ഊഴിയെപ്പോലും സ്വർഗ്ഗമാക്കും നിൻ പാദമുദ്രകൾ കാണ്മു ഞാന്‍ ഊഴിയെപ്പോലും സ്വർഗ്ഗമാക്കും നിൻ പാദമുദ്രകൾ കാണ്മു ഞാന്‍ ചില്ലുകല്ലിനെ രത്നമാക്കും നിൻ സ്പർശനങ്ങളറിഞ്ഞു ഞാൻ ഒന്നുചേർന്നു നാം ... ഒന്നുചേർന്നു നാം ഏതു ശക്തികൾ മണ്ണിൽ നമ്മെയകറ്റുവാൻ ... (എന്റെ മൺകുടിൽ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാരാഗൃഹം കാരാഗൃഹം
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജി ദേവരാജൻ
- പ്രിയനേ നിനക്കായ്
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജി ദേവരാജൻ
- കള്ളിൻകുടമൊരു പറുദീസ
- ആലാപനം : പി മാധുരി, കോറസ്, സി ഒ ആന്റോ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജി ദേവരാജൻ