അമ്പോറ്റിക്കുഞ്ഞിന്റെ ...
ചിത്രം | സ്വരങ്ങൾ സ്വപ്നങ്ങൾ (1981) |
ചലച്ചിത്ര സംവിധാനം | എ എന്‍ തമ്പി |
ഗാനരചന | ഏ പി ഗോപാലന് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010 അമ്പോറ്റിക്കുഞ്ഞിന്റെ തിരുനാള്‍ എന്റെ തുമ്പക്കുടത്തിന്റെ പിറന്നാള്‍ കൃഷ്ണത്തുമ്പിക്കും ലക്ഷ്മിത്തുമ്പിക്കും തിരുമധുരം നൽകും ജന്മനാള് (അമ്പോറ്റി..) ആകാശപ്പന്തലിലോ തൂവെട്ടം ആനന്ദമുകിലുകൾ തൻ മയിലാട്ടം പൊന്നമ്പിളിക്കും കൂടെ നടക്കാനായ് പതിനായിരമായിരം കളിപ്പാട്ടം (അമ്പോറ്റി..) ശംഖുകടലിനുമക്കരെയക്കരെ ശംഖൊലി കേട്ടോരമ്പലത്തിൽ തേരോട്ടം കണ്ടൂ തേവരേം കണ്ടൂ തകിൽ കൂറ്റും കുഴലൂത്തും കേട്ടു (അമ്പോറ്റി..) ഒല്ലൂർക്കാവിലെ ഓണവിളക്കിനു ഓടിപ്പോകുന്നു തീവണ്ടി ചൂളമടിക്കും പുകയ്ക്കും തുപ്പും ഒറ്റക്കണ്ണൻ തീവണ്ടി (അമ്പോറ്റി..) കളരിയിൽ കേളി കൊട്ടുണ്ട് കഥകളി വേഷങ്ങളുണ്ട് കൈരളി തൻ കുഞ്ഞിളം കാലിൽ കലയുടെ കനകച്ചിലങ്കയുണ്ട് (അമ്പോറ്റി..) ബാലമേളയിലെ കോമാളിക്ക് ബാന്റു വായിക്കും കരടിച്ചേട്ടാ ആരോമലാളിന്റെ പുഞ്ചിരിത്തേനുണ്ണാൻ അമ്മയ്ക്കുമച്ഛനും കൊതിയാണു (അമ്പോറ്റി..) ---------------------------------- Added by devi pillai on January 10, 2011 ambottikkunjinte thirunaalu ente thumbakkudathinte pirannaalu krishnathumbikkum lakshmithumbikkum thirumadhuramnalkum janmanaalu aakaashappanthalilo thoovettam aanandamukilukalthan mayilaatam ponnambilikkum koode nadakkaanaay pathinaayiramaayiram kalippaattam shamkhu kadalinumakkareyakkare shamkholi kettorambalathil therottam kandu thevarem kandu thakil koottum kuzhaloothum kettu olloorkkaavile onavilakkinu odippokunnu theevandi choolamadikkum pukaykkum thuppum ottakkannan theevandi kalariyil kelikottundu kadhakali veshangalundu kairali than kunjilam kaalil kalayude kanakachilankayundu baalamelayile komaalikku baanduvaayikkum karadichetta aaromalaalinte punchirithenunnaan ammaykkumachanum kothiyaanu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശിവഗംഗ തീർത്ഥമാടും
- ആലാപനം : കെ ജെ യേശുദാസ് | രചന : ഏ പി ഗോപാലന് | സംഗീതം : ജി ദേവരാജൻ
- ഇലക്കിളീ ഇലക്കിളീ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഏ പി ഗോപാലന് | സംഗീതം : ജി ദേവരാജൻ
- അച്ഛൻ സുന്ദര സൂര്യൻ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കല്യാണി മേനോന്, ലത രാജു | രചന : ഏ പി ഗോപാലന് | സംഗീതം : ജി ദേവരാജൻ
- പ്രിയദർശിനീ വരൂ വരൂ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകണ്ഠൻ നായർ | സംഗീതം : ജി ദേവരാജൻ