View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തമ്പുരാട്ടീ നിന്‍ കൊട്ടാരത്തില്‍ ...

ചിത്രംഗര്‍ജ്ജനം (1981)
ചലച്ചിത്ര സംവിധാനംസി വി രാജേന്ദ്രൻ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഇളയരാജ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 18, 2010

തമ്പുരാട്ടീ നിന്റെ കൊട്ടാരത്തിൽ രതി-
പ്പൊൻപാവയാടും അന്തപ്പുരത്തിൽ
വന്നുവെങ്കിൽ താളമായി നിൻ
പൊന്നും ചിലമ്പിനെ പുൽകിയെങ്കിൽ
(തമ്പുരാട്ടി...)

പൂത്തിറങ്ങും പൂത്തു പൂത്തിറങ്ങും
നക്ഷത്രവാനം പൂത്തിറങ്ങും
ആപാദചൂഡം രോമാഞ്ചക്കുളിരിൽ
ആറാടും തിരുമേനി
നിന്നോമൽമഞ്ചത്തിൽ
മന്ദാരമണം പൊങ്ങും
ഭൂപാളം പാടും പുലർകാലം വന്നാൽ
ആ ഗന്ധം ഞാൻ ചൂടും ഹാ
(തമ്പുരാട്ടി...)

മേഘമാടും രാഗമേഘമാടും
രാവായ പൊന്മയിൽ പീലി നീർത്തും
പൊന്നും നിലാവിൽ കണ്ണാടിത്തെളിമ
മിന്നീടും നിൻ കവിളിൽ നീയെന്ന മണിവീണ
നീലാംബരി ചൊരിയും
ആ സ്വർണ്ണനിമിഷപൂമ്പാറ്റകൾക്കെൻ
ആത്മാവിലിടം നൽകും ഞാൻ
(തമ്പുരാട്ടി...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 23, 2010
 

Thamburaattee ninte kottarathil rathi
pponpaavayaadum anthappurathil
vannuvenkil thaalamaayi nin
ponnum chilampine pulkiyenkil
(Thampuraatti..)


Poothirangum poothu poothirangum
nakshathra vaanam poothirangum
aapaadachoodam romaanchakkuliril
arradum thirumeni
ninnomalmanchathil
mandaaramanam pongum
bhoopaalam paadum pularkaalam vannaal
aa gandham njaan choodum haa
(Thampuraatti..)


Meghamaadum raagameghamaadum
raavaaya ponmayil peeli neerthum
ponnum nilaavil kannaadithelima
minneedum nin kavilil neeyenna maniveena
neelaambari choriyum
aa swarnnanimisha poompattakalkken
aathmaavilidam nalkum njaan
(Thampuraatti..)





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പെണ്ണിന്‍ കണ്ണില്‍ വിരിയും
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
എന്റെ പുലർകാലം
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
ഒരു തേരിൽ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
ഒരു മോഹത്തിൻ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
വന്നത് നല്ലതു നല്ലദിനം
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ