View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാൻ പെൺകൊടിമാരുടെ ...

ചിത്രംപൂച്ച സന്യാസി (1981)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംകെ ജെ യേശുദാസ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010
ഞാൻ പെൺകൊടിമാരുടെ പ്രിയമദനൻ
ഞാൻ പ്രേമത്തിൻ മുടിചൂടാമന്നൻ
ഒരു കാതൽ മന്നൻ
എനിക്ക് വേണ്ടതു ലഹരി
ശൃംഗാര ലഹരി
(ഞാൻ പെൺകൊടിമാരുടെ....)

എൻ കടക്കണ്ണേറിൽ ഉന്മാദം
കൊള്ളാത്ത സുന്ദരിമാരുണ്ടോ
എൻ കരസ്പർശത്തിൽ
കോരിത്തരിക്കാത്ത കാമിനിമാരുണ്ടോ (2)
എൻ സ്വരമാധുരിയിൽ വീണു മയങ്ങാത്ത
തരുണിമണികളുണ്ടോ ?
ഇവിടെ ഉർവശി രംഭമാരുണ്ടോ ?
(ഞാൻ പെൺകൊടിമാരുടെ....)

നിൻ മൃദുഹാസത്തിൽ
കാവ്യം രചിക്കാത്ത കാമുകന്മാരുണ്ടോ
നിൻ പദചലനത്തിൽ മോഹം
മുളയ്ക്കാത്ത മന്മഥന്മാരുണ്ടോ
ഈ രതി ദേവതയിൽ കാമമുണരാത്ത
മാമുനിമാരുണ്ടോ ?
ഇവിടെ ഇന്ദ്രനും ഈശനുമുണ്ടോ ?
(ഞാൻ പെൺകൊടിമാരുടെ....)


----------------------------------

Added by jayalakshmi.ravi@gmail.com on July 25, 2010
Njaan penkodimaarude priyamadhanan
njaan premathin mudichoodaamannan
(njaan penkodimaarude....)
oru kaathalmannan
eniykku vendathu lahari srungaaralahari...
njaan penkodimaarude priyamadhanan
njaan premathin mudichoodaamannan
oru kaathalmannan

en kadakkanneril unmaadam kollaatha
sundarimaarundo ?
en karasparshathil korithariykkaatha
kaaminimaarundo ?
(en kadakkanneril.....)
en swaramaadhuriyil veenumayangaatha
tharuneemanikalundo ?
ivide urvashi rambhamaarundo ?
(njaan penkodimaarude....)

nin mruduhaasathil kaavyam rachikkaatha
kaamukanmaarundo ?
nin padachalanathil moham mulaykkaatha
manmadhanmaarundo ?
(nin mruduhaasathil....)
ee rathidevathayil kaamamunaraatha
maamunimaarundo ?
ivide indranumeeshanumundo ?
(njaan penkodimaarude....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇവനൊരു സന്യാസി
ആലാപനം : സുജാത മോഹന്‍, വാണി ജയറാം, അമ്പിളി, എസ്‌ പി ഷൈലജ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ ജെ യേശുദാസ്
നാരികൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ ജെ യേശുദാസ്
ഓരോ വാക്കിലും [നീലാരണ്യം മലരുകള്‍]
ആലാപനം : കെ ജെ യേശുദാസ്, എസ്‌ പി ഷൈലജ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ ജെ യേശുദാസ്
എങ്ങിനെ എങ്ങിനെ ഞാൻ
ആലാപനം : എസ്‌ പി ഷൈലജ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ ജെ യേശുദാസ്