View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തക്കിടമുണ്ടൻ താറാവെ ...

ചിത്രംതാറാവ് (1981)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംകെ ജെ യേശുദാസ്
ആലാപനംകെ ജെ യേശുദാസ്, കോറസ്‌, കെ എസ് ബീന

വരികള്‍

Lyrics submitted by: Indu Ramesh

Thakkida mundan thaaraave
thakittu mundan thaaraave
ishtam koodaan ninakkumundoru kutti thaaraavu
thakkida mundan thaaraave
thakittu mundan thaaraave
ishtam koodaan ninakkumundoru kutti thaaraavu
kunungiyangane koode nadakkum kuttithaaraavu
kunungiyangane koode nadakkum kuttithaaravau

ange kara inge kara neenthi varum
angaadi poothangal kaanaan koode varum.. (ange.. )
puthumanam maaraatha pudava njorinjuduthu
orungi varum.. aval orungi varum...
(thakkida mundan... )

chinga puthu koithin pukilodi varum
changaadam thuzhanju nee ee kadavethum.. (chinga.. )
manamulla vettila madhurikkum nooru theychu
theruttu tharum aval theruttu tharum...
(thakkida mundan... )
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

തക്കിട മുണ്ടൻ താറാവേ, തകിട്ടു മുണ്ടൻ താറാവേ
ഇഷ്ടം കൂടാൻ നിനക്കുമുണ്ടൊരു കുട്ടി താറാവ്‌
തക്കിട മുണ്ടൻ താറാവേ, തകിട്ടു മുണ്ടൻ താറവേ
ഇഷ്ടം കൂടാൻ നിനക്കുമുണ്ടൊരു കുട്ടി താറാവ്‌
കുനുങ്ങിയങ്ങനെ കൂടെ നടക്കും കുട്ടിത്താറാവ്‌
കുനുങ്ങിയങ്ങനെ കൂടെ നടക്കും കുട്ടിത്താറാവ്‌

അങ്ങേക്കര ഇങ്ങേക്കര നീന്തി വരും
അങ്ങാടി പൂതങ്ങൾ കാണാൻ കൂടെവരും
അങ്ങേക്കര ഇങ്ങേക്കര നീന്തി വരും
അങ്ങാടി പൂതങ്ങൾ കാണാൻ കൂടെവരും
പുതുമണം മാറാത്ത പുടവ ഞൊറിഞ്ഞുടുത്തു
ഒരുങ്ങി വരും, അവൾ ഒരുങ്ങി വരും
(തക്കിട മുണ്ടൻ...)

ചിങ്ങപ്പുതു കൊയ്ത്തിൻ പുകിലോടി വരും
ചങ്ങാടം തുഴഞ്ഞു നീ ഈ കടവെത്തും
ചിങ്ങപ്പുതു കൊയ്ത്തിൻ പുകിലോടി വരും
ചങ്ങടം തുഴഞ്ഞു നീ ഈ കടവെത്തും
മണമുള്ള വെറ്റില, മധുരിക്കും നൂറു തേച്ചു
തെറുത്തു തരും, അവൾ തെറുത്തു തരും
(തക്കിട മുണ്ടൻ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒറ്റക്കാലിൽ തപസ്സു ചെയ്യും
ആലാപനം : സുജാത മോഹന്‍, സി ഒ ആന്റോ, കല്യാണി മേനോന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ ജെ യേശുദാസ്
ഒടുവില്‍ നീയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ ജെ യേശുദാസ്
താഴമ്പൂക്കുട
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ ജെ യേശുദാസ്