Kurumozhiyo kurukuthiyo ...
Movie | Balloon (1982) |
Movie Director | Ravi Gupthan |
Lyrics | Thikkurissi Sukumaran Nair |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on March 5, 2010 കുറുമൊഴിയോ കുരുക്കുത്തിയോ കുടമുല്ലപ്പൂവോ നിന്‍ കുളിര്‍കുടില പുരികുഴലില്‍ ചൂടൂല്ലാ, ഞാന്‍ ചൂടൂല്ലാ ഗന്ധമാദനഗിരിയില്‍ വിടരും കല്യാണകല്‍ഹാരമലരും ഗന്ധര്‍വപുരിയിലെ സൗഗന്ധികവും നിന്‍ ചികുരത്തില്‍ തിരുകും (കുറുമൊഴിയോ) ചന്ദ്രബിംബം തുളച്ചു ഞാനതില്‍ ഇന്ദ്രധനുസ്സു കൊരുക്കും ചഞ്ചലമിഴിയേ നിനക്കു ഞാനൊരു കെട്ടുതാലിയൊരുക്കും ചക്രവാളപ്പൊന്‍ചരടില്‍ ഞാന്‍ നക്ഷത്രങ്ങള്‍ കോര്‍ക്കും ചക്രവര്‍ത്തിനീ നിനക്കു ഞാനൊരു പൊന്നരഞ്ഞാണം തീര്‍ക്കും [2] (കുറുമൊഴിയോ) കറുത്തവാവ് കടഞ്ഞെടുത്ത കരിമഷിയാല്‍ കണ്ണെഴുതും കളമൃദുമൊഴിയീ കനകസന്ധ്യാ രാഗസിന്ദുരം ചാര്‍ത്തും വൃശ്ചികനിലാവിലൊഴുകും കസവുനൂലിന്നിഴയും വെള്ളിമേഘവും കൊണ്ടു പുതിയൊരു പുടവമുറി ഞാന്‍ നെയ്യും [2] (കുറുമൊഴിയോ) ---------------------------------- Added by Susie on March 23, 2010 kurumozhiyo kurukkuthiyo kudamullappoovo nin kulirkudila purikuzhalil choodoollaa njaan choodoollaa gandhamaaana giriyil viriyum kalyaana kalhaara malarum gandharvapuriyile sougandhikavum nin chikurathil thirukum (kurumozhiyo) chandrabimbam thulachu njaanathil indradhanussu korukkum chanchalamizhiye ninakku njaanoru kettuthaaliyorukkum chakravaalappon charadil njaan nakshathrangal korkkum chakravarthinee ninakku njaanoru ponnaranjaanam theerkkum (2) (kurumozhiyo) karuthavaavu kadanjedutha karimashiyaal kannezhuthum kalamridumozhiyee kanaka sandhyaa raagasindooram chaarthum vrishchika nilaavilozhukum kasavu noolinnizhayum vellimeghavum kondu puthiyoru pudavamuri njaan neyyum (2) (kurumozhiyo) |
Other Songs in this movie
- Poomethappurathu Njaan
- Singer : KJ Yesudas | Lyrics : Thikkurissi Sukumaran Nair | Music : MK Arjunan
- Pettu veenoru kaalam
- Singer : Jency | Lyrics : Thikkurissi Sukumaran Nair | Music : MK Arjunan
- Shariyo Ithu Shariyo
- Singer : KJ Yesudas | Lyrics : Thikkurissi Sukumaran Nair | Music : MK Arjunan