ശരിയോ ...
ചിത്രം | ബലൂണ്‍ (1982) |
ചലച്ചിത്ര സംവിധാനം | രവി ഗുപ്തന് |
ഗാനരചന | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
സംഗീതം | എം കെ അര്ജ്ജുനന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by vikasvenattu@gmail.com on March 6, 2010 ശരിയോ ഇതു ശരിയോ ദ്വാപരയുഗത്തില്‍ പഞ്ചപാണ്ഡവ- ഭൂപതിമാര്ക്കതിരൂപവതിയായ് ദ്രൗപതിയെന്നൊരു ഭാര്യ അഞ്ചുപേരോടു പഞ്ചസായക- മഞ്ജുലീലകള് നടത്തി - ഇന്നവള്‍ പഞ്ചകന്യകമാരിലൊരുത്തി ശരിയോ ഇതു ശരിയോ (ദ്വാപരയുഗത്തില്‍) വൃദ്ധഗൗതമന് സിദ്ധതാപസ്സന് വേളികഴിച്ചത്, കൂടെ വസിച്ചത് മോഹിനിയാകുമഹല്യ സ്വര്ഗ്ഗനാഥനോടര്ദ്ധരാത്രിയില് മാരക്രീഡകള് നടത്തി - ഇന്നവള്‍ പഞ്ചകന്യകമാരിലൊരുത്തി ശരിയോ ഇതു ശരിയോ (ദ്വാപരയുഗത്തില്‍) വാനരപതി സുഗ്രീവന്തന്നുടെ മാനസേശ്വരി ജീവിതേശ്വരി സുന്ദരിയായൊരു താര ബാലിതന്‍ പ്രിയപത്നിയായ്, അലര്- ബാണകേളികള് നടത്തി - ഇന്നവള്‍ പഞ്ചകന്യകമാരിലൊരുത്തി ശരിയോ ഇതു ശരിയോ (ദ്വാപരയുഗത്തില്‍) ---------------------------------- Added by Susie on March 22, 2010 shariyo ithu shariyo dwaaparayugathil panchapaanava bhoopathimaarkkathi roopavathiyaay droupadiyennoru bhaarya anchuperodu panchasaayaka manjuleelakal nadathi - innaval pancha kanyakamaaril oruthi shariyo...ithu shariyo... (dwaaparayugathil) vridha gauthaman siddha thaapasan veli kazhichathu, koode vasichathu mohiniyaakum ahalya swargganaadhanodardha raathriyil maara kreedakal nadathi - innaval pancha kanyakamaaril oruthi shariyo...ithu shariyo... (dwaaparayugathil) vaanarapathi sugreevan thannude maanaseshwari jeevitheshwari sundariyaayoru thaara baali than priya patniyaay alar- banakelikal nadathi - innaval pancha kanyakamaaril oruthi shariyo...ithu shariyo... (dwaaparayugathil) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂമെത്തപ്പുറത്തു ഞാന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : എം കെ അര്ജ്ജുനന്
- കുറുമൊഴിയോ കുരുക്കുത്തിയോ
- ആലാപനം : കെ ജെ യേശുദാസ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : എം കെ അര്ജ്ജുനന്
- പെറ്റു വീണൊരു കാലം
- ആലാപനം : ജെൻസി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : എം കെ അര്ജ്ജുനന്