View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലു മണ്ണിലുറയ്ക്കാത്ത ...

ചിത്രംമൈലാഞ്ചി (1982)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on May 9, 2010,corrected by Rajagopal
 
കാലു മണ്ണിലുറയ്ക്കാത്ത കൗമാരം മാരന്‍
ജാലം കാട്ടി മയക്കുന്ന മലര്‍മാസം
നീല നീല മിഴി രണ്ടും പൂങ്കിനാവിന്‍ താളത്തില്‍
പീലി നീര്‍ത്തി നൃത്തം ചെയ്യും കളിപ്രായം (2)
കാലു മണ്ണിലുറയ്ക്കാത്ത കൗമാരം മാരന്‍
ജാലം കാട്ടി മയക്കുന്ന മലര്‍മാസം

പൊട്ടിച്ചിരിയെത്തിനോക്കും തത്തമ്മച്ചുണ്ട് ഇവള്‍
എട്ടും പൊട്ടും തിരിയാത്ത കുട്ടത്തിപ്രാവ്
(പൊട്ടിച്ചിരിയെത്തിനോക്കും)
മൊട്ടുപൂവായ് വിരിഞ്ഞില്ല മട്ടുമാറിക്കഴിഞ്ഞില്ല
തട്ടിമുട്ടി കളിക്കുന്നു വരിവണ്ട് നെഞ്ചില്‍
മുട്ടി മുട്ടി വിളിക്കുന്നു തേന്‍വണ്ട്

കാലു മണ്ണിലുറയ്ക്കാത്ത കൗമാരം മാരന്‍
ജാലം കാട്ടി മയക്കുന്ന മലര്‍മാസം

ഇഷ്ടമുള്ള കളിത്തോഴനു സമ്മാനം നല്‍കാന്‍ ചോപ്പു
പട്ടുറുമാല്‍ തുന്നിയിന്നു കവിള്‍ രണ്ടും
(ഇഷ്ടമുള്ള കളിത്തോഴനു)
തങ്കവര്‍ണ്ണ നുണക്കുഴി തന്നിലൊരു പേരു മാത്രം
കുങ്കുമത്താല്‍ കുറിച്ചിട്ടു ചെറു നാണം ഇതു
മംഗലപ്പൂമാരനുള്ള സമ്മാനം

(കാലു മണ്ണിലുറയ്ക്കാത്ത)

----------------------------------

Added by Susie on May 11, 2010
kaalu manniluraykkaatha koumaaram maaran
jaalam kaatti mayakkunna malar maasam
neela neela mizhi randum poonkinaavin thaalathil
peeli neerthi nritham cheyyum kalipraayam (2)
(kaalu manniluraykkaatha)

pottichiriyethi nokkum thathammachundu ival
ettum pottum thiriyaatha kuttathipraavu
(pottichiri)
mottu poovaay virinjilla mattu maarikkazhinjilla
thattimuttikkalikkunnu varivandu nenchil
muttimutti vilikkunnu thenvandu
(kaalu manniluraykkaatha)

ishtamulla kalithozhanu sammaanam nalkaan choppu
patturumaal thunniyinnu kavil randum
(ishtamulla)
thankavarnna nunakkuzhi thanniloru peru maathram
kunkumathaal kurichittu cheru naaam ithu
mangalappoomaaranulla sammaanam
(kaalu manniluraykkaatha)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മലര്‍വാക പൂമാരന്‍
ആലാപനം : കോറസ്‌, ലൈല റസാക്ക്   |   രചന : ബാപ്പു വെള്ളിപറമ്പ്   |   സംഗീതം : എ ടി ഉമ്മര്‍
ഇതുവരെ ഇതുവരെ
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
അലങ്കാര ചമയത്തിൽ
ആലാപനം : കോറസ്‌, ലൈല റസാക്ക്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
കോളേജ്‌ ലൈല
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
കൊക്കര കൊക്കര
ആലാപനം : വിളയില്‍ വല്‍സല, വി എം കുട്ടി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
മാമലയിലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍