View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാളിക മേലൊരു മണ്ണാത്തിക്കിളി ...

ചിത്രംകളിത്തോഴന്‍ (1966)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംഎസ് ജാനകി, എ എം രാജ, കോറസ്‌

വരികള്‍

Added by devi pillai on December 22, 2009
 maalikameloru mannaathikkili
maanikyathin muttayittu
patharamaattin ponnin vadivil
muttavirinjoru kunjaayi
aaraanennariyaamo
perenthennariyaamo?

ariyaamallo parayaamallo
azhakulloru kunjaane
vellippaatheel neeraattu
venmukil thannude thaaraattu
pattil kidakkum ambilithannude
pallayile cheli poyilla

pathinancham naliloruthi
paalazheel mungikkerum
pathinanchu naalukazhinal
paazhcheliyil mungippokum
aaraanennariyaamo perenthennariyaamo

ariyaamallo parayaamallo
azhakulloru pennaane
pathinancham naalil penmani
panchamiyaam chelayudukkum
pathinanchu naalukazhinjal
nakshathra maalakal chaarthum
mmmm... mm....

aazham kandavaraarumilla
akkareyethaanarivilla
chilasamayam kuthichu chadum
chilasamayam ramichu paadum
chilaneram santhi nilayam
chilaneram bhranthin bahalam
enthanennariyaamo ethaanennariyaamo
samudram samudram
thettu....
pinne?
manushyahridayam.... manushyahridayam

parannupaarum parunthupolum
avannumele ponthilla
padivaathilukal avante nere adayilladayillorunaalum
kudilukal polum kottaaramaakkum
avanaaraanariyaamo?
thotto?
thottu
swapnam swapnam....
o.....
aa.....


----------------------------------

Added by devi pillai on December 22, 2009
മാളികമേലൊരു മണ്ണാത്തിക്കിളി
മാണിക്യത്തിന്‍ മുട്ടയിട്ടു
പത്തരമാറ്റിന്‍ പൊന്നിന്‍ വടിവില്‍
മുട്ടവിരിഞ്ഞൊരു കുഞ്ഞായി
ആരാണെന്നറിയാമോ?
പേരെന്തെന്നറിയാമോ?

അറിയാമല്ലോ പറയാമല്ലോ
അഴകുള്ളൊരു കുഞ്ഞാണേ
വെള്ളിപ്പാത്തീല്‍ നീരാട്ട്
വെണ്മുകില്‍ തന്നുടെ താരാട്ട്
പട്ടില്‍ കിടക്കും അമ്പിളിതന്നുടെ
പള്ളയിലെച്ചെളി പോയില്ല


പതിനഞ്ചാം നാളിലൊരുത്തി
പാലാഴീല്‍ മുങ്ങിക്കേറും
പതിനഞ്ചു നാളുകഴിഞ്ഞാല്‍
പാഴ്ച്ചെളിയില്‍ മുങ്ങിപ്പോകും
ആരാണെന്നറിയാമോ പേരെന്തെന്നറിയാമോ?

അറിയാമല്ലോ പറയാമല്ലോ
അഴകുള്ളൊരു പെണ്ണാണേ
പതിനഞ്ചാം നാളില്പെണ്മണി
പഞ്ചമിയാം ചേലയുടുക്കും
പതിനഞ്ചു നാളുകഴിഞ്ഞാല്‍
നക്ഷത്ര മാലകള്‍ ചാര്‍ത്തും
മ്......

ആഴം കണ്ടവരാരുമില്ല അക്കരെയെത്താനറിവില്ല
ചിലസമയം കുതിച്ചുചാടും ചിലസമയം രമിച്ചു പാടും
ചിലനേരം ശാന്തിനിലയം ചിലനേരം ഭ്രാന്തിന്‍ ബഹളം
എന്താണെന്നറിയാമോ ഏതാണെന്നറിയാമോ
സമുദ്രം... സമുദ്രം....
തെറ്റ്...
പിന്നെ?
മനുഷ്യഹൃദയം മനുഷ്യഹൃദയം........

പറന്നുപാറും പരുന്തുപോലും അവന്നുമേലെ പൊന്തില്ല
പടിവാതിലുകള്‍ അവന്റെ നേരെ അടയില്ലടയില്ലൊരുനാളും
കുടിലുകള്‍ പോലും കൊട്ടാരമാക്കും അവനാരാണറിയാമോ?
തോറ്റോ? തോറ്റു!
സ്വപ്നം.... സ്വപ്നം...
ഓ..... ആ......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നന്ദനവനിയില്‍
ആലാപനം : എസ് ജാനകി, എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
അമ്മായി അപ്പനു
ആലാപനം : ഏ എല്‍ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
രാഗസാഗര
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ഉറക്കമില്ലേ [മാനത്തു വെണ്ണിലാവ്‌]
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
താരുണ്യം തന്നുടെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
പുലരീ പുലരീ [പ്രേമനാടകം]
ആലാപനം : എസ് ജാനകി, എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ