View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു കുടുക്ക പൊന്നു തരാം പെണ്ണിനെ തരുമോടി നാത്തൂനേ ...

ചിത്രംഇരട്ടിമധുരം (1982)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്യാം
ആലാപനംപി സുശീല, വാണി ജയറാം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 18, 2010

ഒരു കുടുക്ക പൊന്നു തരാം
പെണ്ണിനെ തരുമോടീ നാത്തൂനേ
ഒന്നുമൊരരയുമൊരേഴും തന്നാലും
പെണ്ണിനെ കിട്ടൂല നാത്തൂനേ
( ഒരു കുടുക്ക...)

മണിമണിപോലുള്ള പെണ്ണാണ്
മഞ്ചാടിനിറമുള്ള ചുണ്ടാണ് കണ്ണ്
മാനത്തുങ്കാവിലെ പൂവാണ്
ചുണ്ടിൽ മാതളപ്പൂവിലെ തേനാണ്

പത്തുകുടുക്ക പൊന്നു തരാം
പെണ്ണിനെ തരുമോടീ നാത്തൂനേ
പത്തുമൊരരയുമൊരേഴും തന്നാലും
പെണ്ണിനെ കിട്ടൂല നാത്തൂനേ

ഉടലെല്ലാം പൊന്നായ പെണ്ണാണ് പെരും
കടലായി വളരും മനസ്സാണ്
എവിടെയും കിട്ടാത്ത നിധിയാണ്
മിണ്ടിയാൽ മുത്താരമഴയാണ് ഇവൾ

ആനേടെ തൂക്കത്തിൽ പൊന്നു തരാം
പൊന്നിട്ട പെട്ടകം പൂട്ടിത്തരാം
പൂട്ടിയ താക്കോലൊളിച്ചും തരാം
പെണ്ണിനെ തരുമോടീ നാത്തൂനേ

ആനേടെ തൂക്കത്തിൽ പൊന്നു വേണ്ട
പൊന്നിട്ട പെട്ടകം പൂട്ടി വേണ്ട
കണ്ണു പോൽ പൊന്നു പോൽ നോക്കാമെങ്കിൽ
പെണ്ണിനെ കൊണ്ടു പോ നാത്തൂനേ
(ഒരു കുടുക്ക..)

----------------------------------

Added by devi pillai on August 14, 2010
orukudukka ponnu tharaam
pennine tharumodi nathoone
pathumorarayumorezhum thannalum
pennine kittoola naathoone

udalellaam ponnaaya pennaay
perum kadalaayi valarum manassaanu
evideyum kittaatha nidhiyaanu
mindiyaal muthaara mazhayaanu ival

aanedethookkathil ponnutharaam
ponnitta pettakam poottitharaam
poottiya thaakkololichum tharaam
pennine tharumodi naathoone

aanede thookkathil ponnuvenda
ponnitta pettakam poottivenda
kannupol ponnupol nokkaamenkil
pennine kondupo naathoone


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇത്തിരി പാട്ടുണ്ടെൻ നെഞ്ചിൽ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
മധുരം മധുരം ഇരട്ടിമധുരം
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
അമ്മേ അമ്മേ അമ്മേ എന്നാണെന്റെ കല്യാണം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
ഒന്നല്ല രണ്ടല്ല മൂന്നല്ല ഞങ്ങൾ
ആലാപനം : ഉണ്ണി മേനോന്‍, കോറസ്‌, ജോളി അബ്രഹാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
വണ്ടി വണ്ടി വണ്ടി ഇതു വലിയ
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍, വാണി ജയറാം, ജോളി അബ്രഹാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം