പെണ്ണേ നിന്‍ പ്രേമത്തിന്‍ ...
ചിത്രം | സൗന്ദര്യപ്പിണക്കം (1985) |
ചലച്ചിത്ര സംവിധാനം | രാജസേനന്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | രാജസേനന്‍ |
ആലാപനം | സി ഒ ആന്റോ, കൃഷ്ണചന്ദ്രന്‍, മാളൂര്‍ ബാലകൃഷ്ണന്‍, മനോഹരന്‍ |
വരികള്‍
Lyrics submitted by: Charles Vincent | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് പെണ്ണേ നിന്‍ പ്രേമത്തിന്‍ ആദ്യത്തെ ക്ലാസ്സില്‍ നീ എന്നേയും ചേര്‍ക്കേണമേ...അതില്‍ ഒന്നാമനാക്കേണമേ... പെണ്ണേ നിന്‍ കല്യാണമാകും പരീക്ഷയില്‍ എന്നേയും കൂട്ടേണമേ...അതില്‍ ഒന്നാമനാക്കേണമേ... നേമക്കാരി ലീലാമണീ മാളക്കാരി മാലാമണീ (2) നിങ്ങള്‍ ഒഴുകും വഴിനീളെ ഞങ്ങള്‍ നിരന്നു വരവേല്‍ക്കാന്‍.... പത്മേ നീയെന്‍ പ്രാണനല്ലേ പുഷ്പേ നീയെന്‍ ഭാഗമല്ലേ.. പ്രേമേ എന്നില്‍ പ്രേമമില്ലേ സരളേ എന്നില്‍ സ്നേഹമില്ലേ... ഞാനൊന്നു കണ്ടോട്ടെ നാവിന്റെ നീളം മിഴികളില്‍ വല വല വലയേന്തുന്ന ഹേമേ... (പെണ്ണേ നിന്‍....) ചുണ്ടില്‍ കുരവപ്പൂവോടെ ഞങ്ങള്‍ നിരന്നു എതിരേല്‍ക്കാന്‍.... ബാലേ ചാരുഹാസിനീ ശ്രീലേ മന്ദഗാമിനീ ധന്യേ വാനവകന്യേ കല്യേ കനിയുക നിരുപമ സുന്ദരീ സുന്ദരീ പര്‍വ്വതനന്ദിനീ സ്വപ്നേ നീയെന്‍ സ്വപ്നമല്ലേ ലൗലീ നീയെന്‍ ലവ്‌ബേർഡല്ലേ മായേ ഞാന്‍ നിന്‍ മാരനാണേ ലൈലേ ഞാന്‍ നിന്‍ മജ്നുവാണേ ഞാനിന്നു നില്‍ക്കുന്നു നിന്‍ പാതവക്കില്‍ സിരകളില്‍ നിറനിറനിറം തൂകുന്ന നിത്യേ... (പെണ്ണേ നിന്‍....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മയില്‍പ്പീലിക്കണ്‍കളില്‍
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : വാസന്‍ | സംഗീതം : രാജസേനന്‍
- ശ്രുതിലയ മധുരം
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : രാജസേനന്‍
- ശ്രുതിലയ മധുരം
- ആലാപനം : കെ എസ് ചിത്ര | രചന : പൂവച്ചൽ ഖാദർ | സംഗീതം : രാജസേനന്‍
- മഞ്ഞില്‍ മുങ്ങി വാര്‍മതി വന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : രാജസേനന്‍