View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പതിനേഴാം വയസ്സിന്റെ ...

ചിത്രംമാന്യമഹാജനങ്ങളേ (1985)
ചലച്ചിത്ര സംവിധാനംഎ ടി അബു
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംഎസ് ജാനകി, കോറസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011

പതിനേഴാം വയസ്സിന്റെ പടി തുറന്ന്
പനിനീരിൻ മലർ പോലെ വിരിഞ്ഞ പെണ്ണ് (2)
പെണ്ണിനു കണ്ണിൽ സ്വപ്നമുണർന്നു
പെണ്ണിനു ചുണ്ടിൽ മുത്തു വിളഞ്ഞു
സ്വപ്നങ്ങൾ പറക്കുന്ന ദിവസം വന്നു
മുത്തുകൾ കൊരുക്കുന്ന സമയം വന്ന് (2)
(പതിനേഴാം..)

പൊന്നിനും പൊന്നാണു നീയെങ്കിലും ഞങ്ങൾ
പൊന്നാലേ മൂടുന്നു നിന്റെ മേനി (2)
മൈലാഞ്ചിച്ചേലാണു കൈയ്യെന്നാലും
അണിയിച്ചു മൈലാഞ്ചി നിൻ വിരലിൽ
മറ പിടയുന്നു കുളിരുതിരുന്നു
തുടുതുടെ തുടുക്കുന്നു ചുവ ചുവ ചുവക്കുന്നു
വിറയ്ക്കുന്നു പുതുപ്പെണ്ണിൻ കരൾ പിടയുന്നു (2)
ഒരു നാളും പിരിയാത്ത ബന്ധത്തിന്റെ
ആരംഭം കുറിക്കുന്ന ദിവസം വന്നു
സ്വപ്നങ്ങൾ പറക്കുന്ന ദിവസം വന്നു
മുത്തുകൾ കൊരുക്കുന്ന സമയം വന്ന് (2)
(പതിനേഴാം..)

ആ..ആ..ആ..ആ
അറബിക്കഥയുടെ ചിറകുള്ള മഞ്ചലിൽ
ആറ്റക്കിളി നിന്റെ പൂമാരൻ (2)
പതിനാലാം രാവിന്റെ അഴകുള്ള നിൻ
മനതാരിൽ ഒരു നൂറു ഇതൾ വിരിച്ചു
പുളകവുമായ് ഇനി വരുമല്ലോ
കരമൊടു മുഖം മറച്ചെറിഞ്ഞു കൊണ്ടൊരു
കണ്ണെരിയുന്ന നിന്നുടെ കരം പിടിക്കാനായ് (2)
ഖൽബിൽ നിന്നൊരു തുള്ളി മധുരം കൊണ്ട്
ഖൽബിനെ കുടിപ്പിക്കും സമയം വന്നു
സ്വപ്നങ്ങൾ പറക്കുന്ന ദിവസം വന്നു
മുത്തുകൾ കൊരുക്കുന്ന സമയം വന്ന് (2)
(പതിനേഴാം..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011

Pathinezhaam vayassinte padi thurannu
panineerin malar pole virinja pennu (2)
Penninu kannil swapnamunarnnu
penninu chundil muthu vilanju
swapnangal parakkunna divasam vannu
muthukal korukkunna samayam vannu (2)
(Pathinezhaam...)

Ponnilum ponnaanu neeyenkilum njangal
ponnaale moodunnu ninte meni (2)
Mailaanchichelaanu kaiyyennaalum
aniyichu mailaanchi nin viralil
mara pidayunnu kuliruthirunnu
thuduthude thudukkunnu chuva chuva chuvakkunnu
viraykkunnu puthuppennin karal pidayunnu (2)
Oru naalum piriyaatha bandhathinte
aarambham kurikkunna divasam vannu
swapnangal parakkunna divasam vannu
muthukal korukkunna samayam vannu (2)
(Pathinezhaam...)

aa..aa..aa...
Arabikkadhayude chirakulla manchalil
aattakkili ninte poomaaran (2)
pathinaalaam raavinte azhakulla nin
manathaaril oru nooru ithal virichu
pulakavumaayi ini varumallo
karamodu mukham maracherinju kondoru
kanneriyunna ninnude karam pidikkaanaay
khalbil ninnoru thulli madhuram kondu
khalbine kudippikkum samayam vannu
swapnangal parakkunna divasam vannu
muthukal korukkunna samayam vannu (2)
(Pathinezhaam...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാന്യമഹാജനങ്ങളേ
ആലാപനം : പി ജയചന്ദ്രൻ, ഉണ്ണി മേനോന്‍, സി ഒ ആന്റോ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
അരയന്നക്കിളിയൊന്നെന്‍
ആലാപനം : കെ ജെ യേശുദാസ്, ഉണ്ണി മേനോന്‍, ലതിക   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
കണ്ടില്ലേ കണ്ടില്ലേ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌, സി ഒ ആന്റോ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം