View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാതളത്തേനുണ്ണാന്‍ ...

ചിത്രംഉയരും ഞാന്‍ നാടാകെ (1985)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംകെ പി എന്‍ പിള്ള
ആലാപനംവി ടി മുരളി

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Oh... Oh... Oh...

Maathalathenunnaan paaripparannuvanna
maanikyakkuyilaale
neeyevide ninte koodevide
nee paadum poomaramevide
(maathala ...)

kanjumanimaalayittu nilkkumbam
ninnazhaku ponninilla poovinilla (2)
punnaaramothum nin mozhimadhuram
en mulamkuzhalile theninilla
(maathala ...)

panthaliliruthiyaal nelavelakku
munpil vecha neraparayum nin kanakku (2)
anchuthalir vettilayum kaanappanam
kalyaanamurappikkaan konduvannu
(maathala ...)
nee paadum poomaramevide (2)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഓ... ഓ... ഓ...

മാതളത്തേനുണ്ണാന്‍ പാറിപ്പറന്നുവന്ന
മാണിക്യക്കുയിലാളേ
നീയെവിടെ നിന്റെ കൂടെവിടെ
നീപാടും പൂമരമെവിടെ
(മാതള...)

കുഞ്ഞുമണി മാലയിട്ടു നില്‍ക്കുമ്പം
നിന്നഴക് പൊന്നിനില്ല പൂവിനില്ല (2)
പുന്നാരം ഓതും നിന്‍ മൊഴിമധുരം
എന്‍ മുളം കുഴലിലെ തേനിനില്ല
(മാതള...)

പന്തലിലിരുത്തിയാല്‍ നെലവെളക്ക്
മുമ്പില്‍ വെച്ച നെറപറയും നിന്‍ കണക്ക് (2)
അഞ്ചുതളിര്‍ വെറ്റിലയും കാണപ്പണം
കല്യാണമുറപ്പിക്കാന്‍ കൊണ്ടുവന്നേ
(മാതള...)
നീ പാടും പൂമരമെവിടെ (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്ദു പൂര്‍ണേന്ദു
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി എന്‍ പിള്ള
കാട്ടിലെ വെണ്‍‌തേക്കും
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി എന്‍ പിള്ള
തുള്ളിത്തുള്ളി
ആലാപനം : കോറസ്‌, വി ടി മുരളി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി എന്‍ പിള്ള
മാതള തേനുണ്ണാന്‍ (ബിറ്റ്)
ആലാപനം : വി ടി മുരളി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി എന്‍ പിള്ള