No Vacancy ...
Movie | Koottukaar (1966) |
Movie Director | Sasikumar |
Lyrics | Vayalar |
Music | MS Baburaj |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai no vacancy no vacancy bhoomiyilevidechennalum no vacancy manushyanu no vacancy piranna nadum veedum vittu varunnavare no vacancy no vacancy janichathettinu jeevitha bharam chumannalanjavare no vacancy thozhilum thedi theruvukal neele thalarnnu veenavare thalarnnu veenavare nagaravilakkinukeezhilurangiyunarnnavare nammude thalakku mukalil shoonyakasham thazhe theruveedhi no vacancy..... rashtrapurogathiyudachu varkkum factorikal kattil pukayude kodikaluyarthum factorikal kuzhaluvilikkum kampanikal choolamadikkum kampanikal nammude raksha durgangal nammude ashakendrangal nammude nere ninnalarunnu no vacancy no vacancy sarvarajya dukhithare samkhadikkuka nammal swapnangalile swarna khanikal swanthamakkuka nammal swanthamakkuka nammal namukkunashtappeduvanullathu kanneerthullikal mathram namukku nediyedukkanullathu nale nalloru nale nammude nere no vacancikaluyarathoru nale nalloru nale nalloru nale | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നോ വേക്കന്‍സി നോ വേക്കന്‍സി ഭൂമിയിലെവിടെച്ചെന്നാലും നോ വേക്കന്‍സി മനുഷ്യനു നോ വേക്കന്‍സി നോ വേക്കന്‍സി നോ വേക്കന്‍സി ഭൂമിയിലെവിടെച്ചെന്നാലും നോ വേക്കന്‍സി മനുഷ്യനു നോ നോ നോ വേക്കന്‍സി പിറന്ന നാടും വീടും വിട്ടു വരുന്നവരേ നോ വേക്കന്‍സി ജനിച്ച തെറ്റിനു ജീവിതഭാരം ചുമന്നലഞ്ഞവരേ നോ വേക്കന്‍സി തൊഴിലും തേടി തെരുവുകള്‍ നീളെ തളര്‍ന്നു വീണവരേ തളര്‍ന്നു വീണവരേ നഗരവിളക്കിനു കീഴിലുറങ്ങിയുണര്‍ന്നവരേ നമ്മുടെ തലയ്ക്കു മുകളില്‍ ശൂന്യാകാശം താഴെ തെരുവീഥി തെരുവീഥി നോ വേക്കന്‍സി നോ വേക്കന്‍സി ഭൂമിയിലെവിടെച്ചെന്നാലും നോ വേക്കന്‍സി മനുഷ്യനു നോ നോ നോ വേക്കന്‍സി രാഷ്ട്രപുരോഗതിയുടച്ചു വാര്‍ക്കും ഫാക്റ്ററികള്‍ -ഫാക്റ്ററികള്‍ കാറ്റില്‍ പുകയുടെ കൊടികളുയര്‍ത്തും ഫാക്റ്ററികള്‍ - ഫാക്റ്ററികള്‍ കുഴലു വിളിക്കും കമ്പനികള്‍ ചൂളമടിക്കും കമ്പനികള്‍ കുഴലു വിളിക്കും കമ്പനികള്‍ ചൂളമടിക്കും കമ്പനികള്‍ നമ്മുടെ രക്ഷാദുര്‍ഗ്ഗങ്ങള്‍ നമ്മുടെ അശാകേന്ദ്രങ്ങള്‍ നമ്മുടെ നേരേ നിന്നലറുന്നു നോ വേക്കന്‍സി നമ്മുടെ നേരേ നിന്നലറുന്നു നോ നോ നോ വേക്കന്‍സി സര്‍വ രാജ്യ ദുഖിതരേ സംഘടിക്കുക നമ്മള്‍ സംഘടിക്കുക നമ്മള്‍ സ്വപ്നങ്ങളിലെ സ്വര്‍ണ ഖനികള്‍ സ്വന്തമാക്കുക നമ്മള്‍ - സ്വന്തമാക്കുക നമ്മള്‍ നമുക്കു നഷ്ടപ്പെടുവാനുള്ളതു കണ്ണീര്‍ത്തുള്ളികള്‍ മാത്രം നമുക്കു നേടിയെടുക്കാനുള്ളതു നാളേ - നല്ലൊരു നാളേ നമ്മുടെ നേരേ നോ വേക്കന്‍സികളുയരാത്തൊരു നാളേ നമ്മുടെ നേരേ നോ വേക്കന്‍സികളുയരാത്തൊരു നാളേ നല്ലൊരു നാളേ - നല്ലൊരു നാളേ. |
Other Songs in this movie
- Oru Jaathi Oru Matham
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Kurumozhimulla
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : MS Baburaj
- Kannaadikkoottile
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj
- Veettilinnale Vadakku
- Singer : P Leela, Chorus | Lyrics : Vayalar | Music : MS Baburaj
- Nizhalukale Nizhalukale
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj