Arikil Nee Undaayirunnenkil ...
Movie | Neeyethra Dhanya (1987) |
Movie Director | Jeasy |
Lyrics | ONV Kurup |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dilip C S arikil nee undaayirunnenkil... arikil nee undaayirunnenkilennu njaan oru maathra veruthe ninachu poyi oru maathra veruthe ninachu poyi arikil nee undaayirunnenkilennu njaan oru maathra veruthe ninachu poyi oru maathra veruthe ninachu poyi raathri mazha peythu thornna neram raathri mazha peythu thornna neram kulirkkaattililachaarthulanja neram ittittu veezhum neerthullithan sangeetham hrithanthikalil padarnna neram kaatharayaayoru pakshiyen jaalaka vaathilin chaare chilacha neram vaathilin chaare chilacha neram oru maathra veruthe ninachu poyi arikil nee undaayirunnenkilennu njaan oru maathra veruthe ninachu poyi oru maathra veruthe ninachu poyi muttathu njaan natta chempakathayyile aadyathe mottu virinja naalil snigdhamaam aarudeyo mudichaarthilen mugdhasankalppam thalodi nilkke etho puraathana premakadhayile geethikalennil chirakadikke geethikalennil chirakadikke oru maathra veruthe ninachu poyi arikil nee undaayirunnenkilennu njaan oru maathra veruthe ninachu poyi oru maathra veruthe ninachu poyi arikil nee undaayirunnenkilennu njaan oru maathra veruthe ninachu poyi oru maathra veruthe ninachu poyi ... | വരികള്‍ ചേര്‍ത്തത്: ദിലീപ് സി എസ് അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ... അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചു പോയി ഒരു മാത്ര വെറുതെ നിനച്ചു പോയി അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചു പോയി ഒരു മാത്ര വെറുതെ നിനച്ചു പോയി രാത്രിമഴ പെയ്തു തോര്‍ന്ന നേരം രാത്രിമഴ പെയ്തു തോര്‍ന്ന നേരം കുളിര്‍ക്കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃത്തന്തികളില്‍ പടര്‍ന്ന നേരം കാതരയായൊരു പക്ഷിയെന്‍ ജാലകവാതിലിന്‍ ചാരെ ചിലച്ച നേരം വാതിലിന്‍ ചാരെ ചിലച്ച നേരം ഒരു മാത്ര വെറുതെ നിനച്ചു പോയി അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചു പോയി ഒരു മാത്ര വെറുതെ നിനച്ചു പോയി മുറ്റത്തു ഞാന്‍ നട്ട ചെമ്പകത്തൈയ്യിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍ സ്നിഗ്ദ്ധമാം ആരുടെയോ മുടിച്ചാര്‍ത്തിലെന്‍ മുഗ്ദ്ധസങ്കല്‍പ്പം തലോടി നില്‍ക്കെ എതോ പുരാതന പ്രേമകഥയിലെ ഗീതികളെന്നില്‍ ചിറകടിക്കേ ഗീതികളെന്നില്‍ ചിറകടിക്കേ ഒരു മാത്ര വെറുതെ നിനച്ചു പോയി അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചു പോയി ഒരു മാത്ര വെറുതെ നിനച്ചു പോയി അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചു പോയി ഒരു മാത്ര വെറുതെ നിനച്ചു പോയി ... |
Other Songs in this movie
- Bhoomiye Snehicha
- Singer : P Madhuri | Lyrics : ONV Kurup | Music : G Devarajan
- Kunkumakkalppadavuthorum
- Singer : R Usha | Lyrics : ONV Kurup | Music : G Devarajan
- Pularikal Sandhyakal
- Singer : KJ Yesudas | Lyrics : ONV Kurup | Music : G Devarajan
- Nishaagandhi Neeyethra Dhanya
- Singer : KJ Yesudas | Lyrics : ONV Kurup | Music : G Devarajan