View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാതില്‍പ്പഴുതിലൂടെന്‍ ...

ചിത്രംഇടനാഴിയില്‍ ഒരു കാലൊച്ച (1987)
ചലച്ചിത്ര സംവിധാനംഭദ്രൻ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jacob John

vaathil pazhuthilooden munnil kunkumam
vaari vitharum thrusandhya poke...
athilolamen idanaazhiyil nin
kala madhuramaam kaalocha kettu...
madhuramaam kaalocha kettu..
[vaathil pazhuthilooden ....]

hrudayathin thanthiyil aaro viralthodum
mrudulamaam niswanam pole...
ilakalil jalakanam ittu veezhum polen
uyiril amrutham thalicha pole..
tharala vilolam nin kaalocha kettu njan
ariyaathe koritharichu poyi
ariyaathe koritharichu poyi...
[vaathil pazhuthilooden.......]

himabindu mukhapadam chaarthiya poovine
madhukaram nukaraathe uzharum pole
ariya nin kaalocha cholliya manthrathin
porulariyaathe njan ninnu....
nizhalukal kalamezhuthunnoren munnil
mattoru sandhyaay nee vannu...
mattoru sandhyaay nee vannu...
[vaathil pazhuthilooden.......]
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോകെ...
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
കളമധുരമാം കാലൊച്ച കേട്ടു..
മധുരമാം കാലൊച്ച കേട്ടു..

ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍തൊടും
മൃദുലമാം നിസ്വനം പോലെ...
ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ...
തരളവിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി
അറിയാതെ കോരിത്തരിച്ചു പോയി..

ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരം മുകരാതെ ഉഴറും പോലെ..
അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു...
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു....
മറ്റൊരു സന്ധ്യയായ് നീ വന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരാഗ്രേ വസതേ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തേടിത്തേടി അണഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആവണിപ്പൂവണി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വാതില്‍പ്പഴുതിലൂടെന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ദേവന്റെ ചേവടിയണയുകിലോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി