View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ വിണ്ണില്‍ വിടരും ...

ചിത്രംആണ്‍കിളിയുടെ താരാട്ട് (1987)
ചലച്ചിത്ര സംവിധാനംകൊച്ചിന്‍ ഹനീഫ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ല ല്ല ല്ല ല്ല ല ല്ല ല്ല ല്ല ലാ ലാ ....
ല ല്ല ല്ല ല്ല ല ല്ല ല്ല ല്ല ലാ ലാ ....

എന്റെ വിണ്ണില്‍ വിടരും നിലാവേ
എന്നും ഉള്ളില്‍ വിരിയും കിനാവേ
മോഹങ്ങള്‍ രാഗങ്ങള്‍ പകരുമ്പോള്‍
നിന്നെയോര്‍ത്തൊരു ഗാനമിതാ
(എന്റെ വിണ്ണില്‍ )

മഞ്ഞുമ്മയേകുന്ന മലര്‍വനമൊന്നില്‍
ഞാനൊരു കൂട് കൂട്ടും
മേഘങ്ങള്‍ നല്‍കുന്ന പൊന്‍ തൂവലാലെ
ഞാനതലങ്കരിക്കും
പൂവിടും എന്‍ സാഫല്യമേ
പൂ തൊഴും പൊന്‍ ലാവണ്യമേ
നീ വരൂ എന്‍ ആരോമലേ
എന്നും ഇനിയെന്നും കൂട്ടിരിക്കാം
(എന്റെ വിണ്ണില്‍ )

ഓളങ്ങള്‍ തഴുകുന്ന താമരയിലയില്‍
ഞാന്‍ നിന്റെ പേരെഴുതും
വാനവും ഭൂമിയും സാക്ഷികളാകെ
ഞാന്‍ നിന്നെ സ്വീകരിക്കും
താരിടും എന്നനുരാഗമേ
തേന്‍ തരും പൊന്‍ വാസന്തമേ
നീ വരൂ എന്‍ സായൂജ്യമേ
തമ്മില്‍ ആശകള്‍ പങ്കുവയ്ക്കാം
(എന്റെ വിണ്ണില്‍ ...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

la lla lla lla la lla lla lla laa laa
la lla lla lla la lla lla lla laa laa

ente vinnil vidarum nilaave
ennum ullil viriyum kinaave
mohangal raagangal pakarumbol
ninneyorthoru gaanamithaa
(ente vinnil)

manjummayekunna malarvanamonnil
njaanoru koodu koottum
meghangal nalkunna pon thoovalaale
njaanathalankarikkum
poovidum en saaphalyame
poo thozhum pon laavanyame
nee varoo en aaromale
ennum iniyennum koottirikkaam
(ente vinnil)

olangal thazhukunna thaamarayilayil
njaan ninte perezhuthum
vaanavum bhoomiyum saakshikalaake
njaan ninne sweekarikkum
thaaridum ennanuraagame
then tharum pon vaasanthame
nee varoo en saayoojyame
thammil aashakal panku vaykkaam
(ente vinnil...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ വിണ്ണില്‍ വിടരും
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
സുനിതേ നിനക്കെന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
ഗോ ബായ്ക്ക്
ആലാപനം : ജെൻസി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം