View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലര്‍കാല സുന്ദര ...

ചിത്രംഒരു മെയ് മാസപ്പുലരിയില്‍ (1987)
ചലച്ചിത്ര സംവിധാനംവി ആർ ഗോപിനാഥ്
ഗാനരചനപി ഭാസ്കരൻ
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Indu Ramesh

Pularkaala sundara swapnathil njaanoru
poompaatayaayinnu maari..
pularkaala sundara swapnathil njaanoru
poompaatayaayinnu maari..
vinnilum mannilum poovilum pullilum
varnna chirakumaay paari..
pularkaala sundara swapnathil njaanoru
poompaatayaayinnu maari...

neerada shyaamala neela nabhasoru
chaaru sarovaramaayi.. (neerada.. )
chandranum sooryanum thaaraganangalum
indeevarangalaay maari.. (chandranum.. )

pularkaala sundara swapnathil njaanoru
poompaatayaayinnu maari...

jeevante jeevanil ninnumorajnjaatha
jeemotha nirjjari pole.. (jeevante.. )
chinthiya koumaara sankalpa dhaarayil
enne marannu njaan paadi... (chinthiya.. )

pularkaala sundara swapnathil njaanoru
poompaatayaayinnu maari..
vinnilum mannilum poovilum pullilum
varnna chirakumaay paari..
pularkaala sundara swapnathil njaanoru
poompaatayaayinnu maari...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി..
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി..
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണച്ചിറകുമായ് പാറി...
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി...

നീരദ ശ്യാമള നീലനഭസ്സൊരു
ചാരുസരോവരമായി.. (നീരദ.. )
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി... (ചന്ദ്രനും.. )

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി...

ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത
ജീമൂത നിര്‍ഝരി പോലെ.. (ജീവന്റെ.. )
ചിന്തിയ കൌമാര സങ്കല്പധാര​യില്‍
എന്നെ മറന്നു ഞാന്‍ പാടി... (ചിന്തിയ.. )

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി..
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണച്ചിറകുമായ് പാറി...
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനുഷ്യന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : രവീന്ദ്രന്‍
ഇരു ഹൃദയങ്ങളില്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : രവീന്ദ്രന്‍
മമ്മി മമ്മി
ആലാപനം : കെ എസ്‌ ചിത്ര, അജിതന്‍, ബൈജു   |   രചന : വി ആർ ഗോപിനാഥ്   |   സംഗീതം : രവീന്ദ്രന്‍
പുലര്‍കാല
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : രവീന്ദ്രന്‍