View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൊഴുതു മടങ്ങും ...

ചിത്രംഅക്ഷരങ്ങള്‍ (1984)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംശ്യാം
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

thozhuthu madangum sandhyayumetho
veedhiyil marayunnu
eeran mudiyil ninnititu veezhum
neermani theerthamaay
karuka poovinu theerthamaayi

pazhaya kovilin sopaanathil
pathinjoreenam kelkkunnu
aa...aaa..aaa... (pazhaya)
athiloru kallolini ozhukunnu
kadambu pookkunnu
ananthamaay kaathu nillkumetho mizhikal
thulumbunnu
(thozhuthu)

ivide devakal bhoomiye vaazhthi
kavithakal mooli pokunnu
Um..um.. (ivide)
athiloru kannyaa hrudhayam pole
thaamara pookkunnu
dalangalil etho nombara thushaara kanikakal
ulayunnu
(thozhuthu)
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

തൊഴുതുമടങ്ങും സന്ധ്യയുമേതോ
വീഥിയില്‍ മറയുന്നു..
ഈറന്‍‌മുടിയില്‍ നിന്നിറ്റിറ്റു വീഴും
നീര്‍മണി തീര്‍ത്ഥമായ് ..
കറുകപ്പൂവിനു തീര്‍ത്ഥമായി..

പഴയകോവിലിന്‍‍ സോപാനത്തില്‍
പതിഞ്ഞൊരീണം കേള്‍ക്കുന്നു..
ആ.. ആ‍.. ആ...
അതിലൊരു കല്ലോലിനി ഒഴുകുന്നു..
കടമ്പു പൂക്കുന്നു.. അനന്തമായ്...
കാത്തുനിൽക്കും ഏതോ മിഴികള്‍ തുളുമ്പുന്നു..
(തൊഴുതുമടങ്ങും)

ഇവിടെ ദേവകള്‍ ഭൂമിയെ വാഴ്ത്തി
കവിതകള്‍ മൂളി പോകുന്നു...
ഉം.. ഉം.. ഉം..
അതിലൊരു കന്യാഹൃദയം പോലെ
താമരപൂക്കുന്നു ..ദലങ്ങളില്‍..
ഏതോ നൊമ്പര തുഷാരകണികകള്‍ ഉലയുന്നു..
(തൊഴുതുമടങ്ങും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു മഞ്ഞുതുള്ളിയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശ്യാം
കറുത്ത തോണിക്കാരാ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശ്യാം
അലസതാ വിലസിതം
ആലാപനം : എസ് ജാനകി, ഉണ്ണി മേനോന്‍, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശ്യാം