View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞുതുള്ളിയുടെ കുഞ്ഞു കവിളിലും ...

ചിത്രംഉവ്വ് (ലയം) (1982)
ചലച്ചിത്ര സംവിധാനംബെൻ മാർക്കോസ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Added by devi pillai on January14, 2009
മഞ്ഞുതുള്ളിയുടെ കുഞ്ഞുകവിളിലും
നുള്ളുകുങ്കുമം ചാര്‍ത്തി ഒരു
നുള്ളുകുങ്കുമം ചാര്‍ത്തി
കന്യകേ ഉഷാ കന്യകേ
ഉദയകന്യകേ വരിക നീ വരിക നീ

നിന്റെ പൊന്‍ വിരല്‍ തുമ്പിലെ പനീര്‍
ചെമ്പകങ്ങള്‍ മുകരുമ്പോള്‍
കമ്പിതാംഗനായ് നില്‍പ്പുകാലമാം കാമുകന്‍
കന്യകേ വരികനീ വരികനീ

ലാലാലാ.............. ആ....

എന്നുനിന്റെയളകാപുരീ മഞ്ജുഭാഷിണികള്‍
വീണമീട്ടിനിന്‍ മന്ദിരാങ്കണമുണര്‍ന്നുവോ?
എന്റെ പേരിലെഴുമക്ഷരങ്ങളെ
നിന്റെയീരടികള്‍ കോര്‍ത്തുവോ
കന്യകേ വരികനീ വരികനീ

എങ്ങുനിന്റെയമരാവതി
മന്ദഗാമിനികള്‍ നൃത്തമാടിനിന്‍
ചന്ദ്രവല്ലരിതളിര്‍ത്തുവോ?
നിന്നശോകസഖി പുഞ്ചിരിച്ചുവോ
പൊന്നിലഞ്ഞികള്‍ പൂത്തുവോ?
കന്യകേ വരികനീ വരികനീ


----------------------------------

Added by devi pillai on January14, 2009
manjuthulliyude kunjukavililum
nullu kumkumam charthi oru
nullukumkumam charthi
kanyake ushaa kanyake
udayakanyake varikanee varika nee

ninte ponviral thumpile paneer
chempakal mukarumpol
kambithamganaay nilppu kaalamam
kaamukan
kanyake varika nee varika nee aaa....

lallalaa... laallala...
aa..........

ennuninte alakaapuri
manjubhashinika veenameetti nin
mandiramganamunarnnuvo
ente perilezhumaksharangale
ninteyeeradikal korthuvo
kanyake varika nee varika nee

enguninte amaravathi
mandagaminikal nrithamadi nin
chandravallari thalirthuvo?
ninnasokasakhi punchirichuvo?
ponnilanjikal poothuvo?
kanyake varika nee varika nee


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിത്തിത്താരാ പൊയ്കക്കരയില്
ആലാപനം : കോറസ്‌, സി ഒ ആന്റോ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
നിലാവു വീണു മയങ്ങി
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍
എന്നു നിന്നെ കണ്ടു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ബി ശ്രീനിവാസന്‍