View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരിമ്പോ കനിയോ ...

ചിത്രംയുദ്ധം (1983)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

കരിമ്പോ കനിയോ നിൻ ദേഹം
അമൃതോ തേനോ നിന്നധരം
തൊട്ടാലറിയാം നുകർന്നാലറിയാം
മുള്ളൊ മലരോ നിൻ കണ്ണിൽ
കുളിരോ ചൂടോ നിൻ കണ്ണിൽ
അടുത്താലറിയാം പുണർന്നാലറിയാം (കരിമ്പോ)

മധുരം നിറയും കുടമാണോ
മാറിൽ ഇളകും കിളിയാണോ
കുടമായാലും കിളിയായാലും(2)
നിൻ വിരലിൻ തഴുകലുകൾ അറിയാനാണല്ലോ
നീരണി മുകുളം വിരിഞ്ഞിടും സമയം (കരിമ്പോ)

പനിനീരുതിരും ദളമേതോ
പുളകം പൊതിയും നിധിയേതോ (പനിനീർ)
ഒരു മോഹത്തിൻ അനുദാഹത്തിൽ(2)
ഇണമുറയും നിർവ്യതിയിൽ കണിവെയ്ക്കാനാണല്ലോ
മാദക നടനം തുടർന്നിടും സമയം (കരിമ്പോ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓണപ്പൂവുകള്‍ വിരുന്നു വന്നു [ദുനിയാവില്‍ സ്വര്‍ഗ്ഗത്തിന്‍]
ആലാപനം : പി ജയചന്ദ്രൻ, ജോളി അബ്രഹാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
താരുണ്യത്തിന്‍ ആരാമത്തില്‍
ആലാപനം : വാണി ജയറാം, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
കന്യകമാര്‍ക്കൊരു
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌