View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അരയാല്‍ തളിരില്‍ ...

ചിത്രംഅഹങ്കാരം (1983)
ചലച്ചിത്ര സംവിധാനംഡി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംമഹാരാജ
ആലാപനംജെസമ്മ കുര്യൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Tunix Records

Added by devi pillai on May 23, 2010
arayaalthaliril panineerkkuliril
arandaneela nisheedhiniyil
kadhakal paranjum ninakal nunanjum
avideyirunnavar kuruki
randu maadathakal

avalude anjanam ezhuthiya mizhiyil
niranja laharikalil
avalude angopaanga rasangal
nananja chirakadiyil
avante nishwaasangal alinju
avarethanne marannu
avar avarethanne marannu
avalude thoovalum avante thoovalumonnaay
avaronnaay

avalude maadakamadhurima nukaraan
alanja praappidiyan
mezhukiya kaamoddeepanagandham
padarnna rajanikalil
avante vishwasangal thakarnnu
avane koode marannu
avalavalekkoode marannu
avarude kunjinu thalayil varanjathu
anaadham anaadham
വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

അരയാല്‍ തളിരില്‍ പനിനീര്‍ കുളിരില്‍
അരണ്ടനീല നിശീഥിനിയില്‍
കഥകള്‍ പറഞ്ഞും നുണകള്‍ നുണഞ്ഞും
അവിടെയിരുന്നവര്‍ കുറുകി
രണ്ടു മാടത്തകള്‍...

അവളുടെ അഞ്ജനം എഴുതിയ മിഴിയില്‍
നിറഞ്ഞ ലഹരികളില്‍
അവളുടെ അംഗോപാംഗരസങ്ങള്‍
നനഞ്ഞ ചിറകടിയില്‍
അവന്റെ നിശ്വാസങ്ങൾ അലിഞ്ഞു
അവരെത്തന്നെ മറന്നു - അവർ
അവരെത്തന്നെ മറന്നു
അവളുടെ തൂവലും അവന്റെ തൂവലും
ഒന്നായ് അവരൊന്നായ്...

അവളുടെ മാദകമധുരിമ നുകരാന്‍
അണഞ്ഞ പ്രാപ്പിടിയന്‍
മെഴുകിയ കാമോദ്ദീപനഗന്ധം
പടര്‍ന്ന രജനികളില്‍
അവന്റെ വിശ്വാസങ്ങള്‍ തകര്‍ന്നു
അവനെക്കൂടെ മറന്നു - അവൾ
അവളെക്കൂടെ മറന്നു
അവരുടെ കുഞ്ഞിനു തലയില്‍ വരഞ്ഞത്
അനാഥം... അനാഥം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരയാല്‍ത്തളിരില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ
ബ്രഹ്മാസ്ത്രങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ
ചിലങ്കകളേ കഥ പറയു
ആലാപനം : വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ