View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അരയാല്‍ത്തളിരില്‍ ...

ചിത്രംഅഹങ്കാരം (1983)
ചലച്ചിത്ര സംവിധാനംഡി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംമഹാരാജ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Sreedevi Pillai

arayaalthaliril panineerkkuliril
arandaneela nisheedhiniyil
kadhakal paranjum ninakal nunanjum
avideyirunnavar kuruki
randu maadathakal

avalude anjanam ezhuthiya mizhiyil
niranja laharikalil
avalude angopaanga rasangal
nananja chirakadiyil
avante nishwaasangal alinju
avarethanne marannu
avar avarethanne marannu
avalude thoovalum avante thoovalumonnaay
avaronnaay


avalude maadakamadhurima nukaraan
ananja praappidiyan
mezhukiya kaamoddeepanagandham
padarnna rajanikalil
avante vishwasangal thakarnnu
avane koode marannu
avalavalekkoode marannu
avarude kunjinu thalayil varanjavan aaro
phalametho.........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അരയാല്‍ത്തളിരില്‍ പനിനീര്‍ക്കുളിരില്‍
അരണ്ടനീല നിശീഥിനിയില്‍
കഥകള്‍ പറഞ്ഞും നുണകള്‍ നുണഞ്ഞും
അവിടെയിരുന്നവര്‍ കുറുകി
രണ്ടു മാടത്തകള്‍

അവളുടെ അഞ്ജനം എഴുതിയ മിഴിയില്‍
നിറഞ്ഞ ലഹരികളില്‍
അവളുടെ അംഗോപാംഗ രസങ്ങള്‍
നനഞ്ഞ ചിറകടിയില്‍
അവന്റെ നിശ്വാസങ്ങളലിഞ്ഞു
അവരെത്തന്നെ മറന്നു
അവർ അവരെത്തന്നെ മറന്നു
അവളുടെ തൂവലും അവന്റെ തൂവലുമൊന്നായ്
അവരൊന്നായ്

അവളുടെ മാദകമധുരിമ നുകരാന്‍
അണഞ്ഞ പ്രാപ്പിടിയന്‍
മെഴുകിയ കാമോദ്ദീപനഗന്ധം
പടര്‍ന്ന രജനികളില്‍
അവന്റെ വിശ്വാസങ്ങള്‍ തകര്‍ന്നു
അവനെക്കൂടെ മറന്നു
അവളവളെക്കൂടെ മറന്നു
അവരുടെ കുഞ്ഞിനു തലയില്‍ വരഞ്ഞവനാരോ
ഫലമേതോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരയാല്‍ തളിരില്‍
ആലാപനം : ജെസമ്മ കുര്യൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ
ബ്രഹ്മാസ്ത്രങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ
ചിലങ്കകളേ കഥ പറയു
ആലാപനം : വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ