View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാധേ നിന്റെ കൃഷ്ണൻ ...

ചിത്രംഉമാനിലയം (1984)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം

വരികള്‍

Added by devi pillai on May 31, 2010

രാധേ നിന്റെ കൃഷ്ണന്‍ വന്നു രാഗലോലനായ്
കൃഷ്ണാ നിന്റെ രാധയ്ക്കെന്തേ മൌനം മാത്രമായ്
ഉള്ളം തുറന്നാലും നീ എല്ലാമെടുത്താലും നീ
തമ്മില്‍ അടുക്കാതെ ആത്മാവിന്‍ നാദം കേള്‍ക്കുമോ
ഉള്ളം തുറന്നാലും നീ എല്ലാമെടുത്താലും നീ
തമ്മില്‍ ഇണക്കാനായ് വന്നെത്തും ഞങ്ങള്‍ ഗോപിമാര്‍

മിണ്ടുവാന്‍ .. പാടില്ലേ... കാണുവാന്‍ .. കൊതിയില്ലേ
കള്ളനാമീ കണ്ണന് നീ പാല്‍ക്കുടം
കാരണം ചൊല്ലില്ലേ കാമിനീ കനിയില്ലേ
രാധികക്ക് ചാര്‍ത്തുവാന്‍ പൊന്നാടനീ
അവിടെയുമിവിടെയും ഇരുവരുമിതുവിധം ദൂരം തീര്‍ക്കയോ
ഞങ്ങള്‍ കണ്ണുകള്‍ പൊത്തിനില്‍ക്കണോ നിങ്ങള്‍ ചേരുവാന്‍

എന്തിനോ ഈ നാട്യം നോക്കിയോ ഇതിനിടയില്‍
മന്ദഹാസച്ചന്ദനം നീ നീട്ടിയോ
കോപമോ ഇപ്പോഴും കോമളേ തെളിയുകനീ
എന്തിനേവം വാട്ടുവാന്‍ നിന്മാരനെ
അതിനിനി കപടവും വീടിനി അവനെയും കൂടാതാകുമോ
ഞങ്ങള്‍ കയ്യുകള്‍ ചേര്‍ത്തുതന്നിടാം

----------------------------------

Added by devi pillai on May 31, 2010

raadhe ninte krishnan vannu raagalolanaay
krishnaa ninte raadhaykkenthe mounam maathramaay
ullam thurannaalum nee ellaameduthaalum nee
thammil adukkaathe aathmaavin naadam kelkkumo
ullam thurannaalum nee ellaameduthaalum nee
thammil inakkaanaay vannethum njangal gopimaar

minduvaan paadille.. kaanuvaan kothiyille
kallanaamee kannanu nee paalkkudam
kaaranam chollille kaamini kaniyille
raadhikaykku chaarthuvaan ponnaadanee
avideyumivideyum iruvarumithuvidham dooram theerkkayo
njangal kannukal pothinilkkano ningal cheruvaa

enthino ee naatyam nokkiyo ithinidayil
mandahaasachandanam nee neettiyo
kopamo ippozhum komale theliyukanee
enthinevam vaattuvaan ninmaarane
athinini kapadavum veedinee avaneyum koodaathaakumo
njangal kayyukal cherthuthannidaam
moham pookkuvaan


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തൊട്ടുനോക്കിയാൽ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
പെണ്ണേ നീയെന്‍
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം, ഉണ്ണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
മധുമഴപൊഴിയും (സായൂജ്യപീയൂഷ)
ആലാപനം : എസ് ജാനകി, ഉണ്ണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം