View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദന മണിവാതില്‍ [M] ...

ചിത്രംമരിക്കുന്നില്ല ഞാന്‍ (1988)
ചലച്ചിത്ര സംവിധാനംപി കെ രാധാകൃഷ്ണന്‍
ഗാനരചനഏഴാച്ചേരി രാമചന്ദ്രന്‍
സംഗീതംരവീന്ദ്രന്‍
ആലാപനംജി വേണുഗോപാല്‍

വരികള്‍

Lyrics submitted by: Indu Ramesh

mm... mm... mm...

Chandana manivaathil paathi chaari
hindolam kannil thirayilakki
shrungaara chandrike neeradi nee nilkke
enthaayirunnu manassil...
(chandana... )

ennodenthinolikkunnu nee sakhee
ellaam namukkoru poleyalle.. (ennodenthinolikkunnu..)
anthya yaamathile manjettu pookkumee
swarnna mandaarangal ssakshi alle...
(chandana... )

naanam poothu virinja laavanyame
yaamini kaama sugandhi alle.. (naanam.. )
maaya viralukal thottaal malarunna
maadaka maunangal nammalalle...
(chandana... )

mm... mm... mm...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഉം.. ഉം.. ഉം...

ചന്ദനമണിവാതില്‍ പാതി ചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശൃംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ
എന്തായിരുന്നു മനസ്സില്‍...
(ചന്ദനമണിവാതില്‍... )

എന്നൊടെന്തിനൊളിക്കുന്നു നീ സഖീ
എല്ലാം നമുക്കൊരു പോലെയല്ലേ.. (എന്നൊടെന്തിനൊളിക്കുന്നു.. )
അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ
സ്വര്‍ണ്ണ മന്ദാരങ്ങള്‍ സാക്ഷിയല്ലേ...
(ചന്ദനമണിവാതില്‍... )

നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ
യാമിനി കാമസുഗന്ധിയല്ലേ.. (നാണം.. )
മായാവിരലുകള്‍ തൊട്ടാല്‍ മലരുന്ന
മാദകമൗനങ്ങള്‍ നമ്മളല്ലേ...
(ചന്ദനമണിവാതില്‍... )

ഉം.. ഉം.. ഉം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദന മണിവാതില്‍ [F]
ആലാപനം : ആര്‍ ഉഷ   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : രവീന്ദ്രന്‍
ചോരയും തീയും
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കോറസ്‌   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : രവീന്ദ്രന്‍