

Theduvathethoru ...
Movie | Vaishaali (1988) |
Movie Director | Bharathan |
Lyrics | ONV Kurup |
Music | Bombay Ravi |
Singers | KS Chithra |
Lyrics
Lyrics submitted by: Sreedevi Pillai Vandanam muninandanaa Saandra chandana sheethala vanikakal Saama manthram cholliyunarthiya Nandanaa... muni nandanaa.. Theduvathethoru deva padam Theduvathethoru deva padam Theduvathethoru brahmapadam Aareyorthiniyum thapassu cheyvoo ente Aathmaavin midippu nee arinjathalle aa...aa....aa..aa.... Aarathiyuzhinju njaan aanayichu ente Aashramaankanathilekkay kshanichu(2) Aarorum ariyaathe aa thiru sannidhiyil Aananda laasyamaadi ninnu Aadi thalarnnu njaan enne marannu Aa maaril thala chaaychu veenu (theduvathe.....) Ethoru poojaa pushpathil nee Snehathinte mukham kandu Ethoru mrinmaya veenayil ninnum Aadimaraagam nee kettu Aa pushpamithaa aa veenayithaa Aa kaikalilekkanayunnu anayaanunarunnu Thakkadh dhimthakka Thamassinte durgangal ellam thakarthen Manassinte ashwam kuthikkum muhoortham Ashwa prayaanam mahaashwa prayaanam Viswam jayikkunna yaagaashwa yaanam Yaanam mahaakaala maargathiloode Yaanam mahaakaasha maargathiloode En sooryane thedi ekaantha yaanam Yaanam prayaanam anantha prayaanam | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വന്ദനം മുനിനന്ദനാ സാന്ദ്ര ചന്ദന ശീതള വനികകൾ സാമ മന്ത്രം ചൊല്ലിയുണർത്തിയ നന്ദനാ മുനി നന്ദനാ തേടുവതേതൊരു ദേവ പദം തേടുവതേതൊരു ദേവ പദം തേടുവതേതൊരു ബ്രഹ്മപദം ആരെയോർത്തിനിയും തപസ്സു ചെയ്‌വൂ എന്റെ ആത്മാവിൻ മിടിപ്പു നീ അറിഞ്ഞതല്ലേ ആ�.ആ�.ആ�.ആ�.. ആരതിയുഴിഞ്ഞു ഞാൻ ആനയിച്ചു എന്റെ ആശ്രമാങ്കണത്തിലേക്കായ് ക്ഷണിച്ചു (ആരതി) ആരോരും അറിയാതെ ആ തിരു സന്നിധിയിൽ ആനന്ദ ലാസ്യമാടി നിന്നു ആടി തളർന്നു ഞാൻ എന്നെ മറന്നു ആ മാറിൽ തല ചായ്ച്ചു വീണു (തേടുവതേ) ഏതൊരു പൂജാ പുഷ്പത്തിൽ നീ സ്നേഹത്തിന്റെ മുഖം കണ്ടു ഏതൊരു മൃണ്മയ വീണയിൽ നിന്നും ആദിമരാഗം നീ കേട്ടു ആ പുഷ്പമിതാ ആ വീണയിതാ ആ കൈകളിലേയ്ക്കണയുന്നു അണയാനുഴറുന്നു തക്കധ് ധിംതക്ക.. തമസ്സിന്റെ ദുർഗ്ഗങ്ങൾ എല്ലാം തകർത്തെൻ മനസ്സിന്റെ അശ്വം കുതിക്കും മുഹൂർത്തം അശ്വ പ്രയാണം മഹാശ്വ പ്രയാണം വിശ്വം ജയിക്കുന്ന യാഗാശ്വ യാനം യാനം മഹാകാല മാർഗത്തിലൂടെ യാനം മഹാകാശ മാർഗത്തിലൂടെ എൻ സൂര്യനെത്തേടി എകാന്ത യാനം യാനം പ്രയാണം അനന്ത പ്രയാണം |
Other Songs in this movie
- Dum Dum Dum Dundubhinaadam
- Singer : Chorus, Dinesh, Lathika | Lyrics : ONV Kurup | Music : Bombay Ravi
- Indupushpam
- Singer : KS Chithra | Lyrics : ONV Kurup | Music : Bombay Ravi
- Indraneelimayolum
- Singer : KS Chithra | Lyrics : ONV Kurup | Music : Bombay Ravi
- Poomullakkaattil
- Singer : KS Chithra | Lyrics : ONV Kurup | Music : Bombay Ravi