

Aayiram Maunangalkkullil ...
Movie | Aalilakkuruvikal (1988) |
Movie Director | SL Puram Anand |
Lyrics | Bichu Thirumala |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical aayiram mounangalkkullilninnunarum ajnaatha soundaryame maarivil chaalichu maanthalir thoovalaal njaanente bhaavanayaakki enno neeyente romaanchamaayi ariyaathe aarorum ariyaathe (aayiram) aa nirakkoottil ninnomane enthinaay neeyente munnil vannu (2) aa manju paadasarangaloden nenchil enthinaay nrithamaadi (2) ennabhilaashathin then mullukal kondu novunnuvo devee novunnuvo (aayiram) daivamurangunnorambalam sundaree nee vannu dhanyamaakki (2) aalila neythiri naalangalaay ninte aalolalochanangal en anuraagathin ven chillinullil njaan swanthamaakkum ninne swanthamaakkum (aayiram) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആയിരം മൌനങ്ങള്‍ക്കുള്ളില്‍ നിന്നുണരും അജ്ഞാത സൌന്ദര്യമേ മാരിവില്‍ ചാലിച്ചു മാന്തളിര്‍ തൂവലാല്‍ ഞാനെന്റെ ഭാവനയാക്കി എന്നോ നീ എന്റെ രോമാഞ്ചമായി അറിയാതെ ആരോരും അറിയാതെ (ആയിരം) ആ നിറക്കൂട്ടില്‍ നിന്നോമനേ എന്തിനായി നീയെന്റെ മുന്നില്‍ വന്നു (2) ആ മഞ്ജു പാദസരങ്ങളോടെന്‍ നെഞ്ചില്‍ എന്തിനായി നൃത്തമാടി (2) എന്നഭിലാഷത്തിന്‍ തേന്‍ മുള്ളുകള്‍ കൊണ്ട് നോവുന്നുവോ ദേവീ നോവുന്നുവോ (ആയിരം) ദൈവമുറങ്ങുന്നോരമ്പലം സുന്ദരി നീ വന്നു ധന്യമാക്കി (2) ആലില നെയ്ത്തിരി നാളങ്ങളായി നിന്റെ ആലോല ലോചനങ്ങള്‍ എന്‍ അനുരാഗത്തിന്‍ വെണ്‍ ചില്ലിനുള്ളില്‍ ഞാന്‍ സ്വന്തമാക്കും നിന്നെ സ്വന്തമാക്കും (ആയിരം) |
Other Songs in this movie
- Manasse Shaanthamaaku
- Singer : G Venugopal | Lyrics : Bichu Thirumala | Music : Mohan Sithara
- Killedi Kolunthukal
- Singer : KS Chithra, G Venugopal, Chorus | Lyrics : Bichu Thirumala | Music : Mohan Sithara