View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണഞ്ചും സര്‍ഗ്ഗസൌന്ദര്യങ്ങളേ ...

ചിത്രംചിരട്ടക്കളിപ്പാട്ടങ്ങള്‍ (2006)
ചലച്ചിത്ര സംവിധാനംജോസ് തോമസ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംസണ്ണി സ്റ്റീഫന്‍
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Added by devi pillai on December 21, 2010

ആ........ആ......
കണ്ണഞ്ചും സര്‍ഗ്ഗ സൌന്ദര്യങ്ങളേ
കണ്ണന്‍ ചിരട്ടയില്‍ തീര്‍ത്ത രൂപങ്ങളേ
സൃഷ്ടിതന്‍ പുസ്തകം നോക്കിപ്പകര്‍ത്തിയ
മര്‍ത്ത്യമോഹത്തിന്‍ തിടമ്പുകളേ
ആരുടെയോ കളിപ്പാട്ടങ്ങള്‍ - നിങ്ങള്‍
ആരുടെ ഭാവനകള്‍ !
ആ..............

കണ്ണീര്‍ക്കണം പോലൊരമ്മയുണ്ടേ- ആ
കയ്യിലൊരുണ്ണിയുണ്ടേ
അന്‍പുറ്റ ക്രൂശിത രൂപമുണ്ടേ-ഒന്നു
കുമ്പിട്ടു പ്രാര്‍ഥന ചൊല്ലാം
ആരുടെ കല്‍പ്പനാകൌതുകങ്ങള്‍ നിങ്ങള്‍
ആത്മാവിന്‍ പ്രാര്‍ഥനകള്‍ !
ആ.............

മുന്തിരി പാനപാത്രങ്ങളുണ്ടോ - കുളിര്‍
ചന്ദനക്കിണ്ണമുണ്ടോ?
ചന്തമെഴും കളിവീണയുണ്ടോ- അതില്‍
തന്ത്രികള്‍ മീട്ടുവതാരോ !
പാവകളോ കളിക്കോപ്പുകളോ
ഇന്നീ പാവം മനുഷ്യര്‍ നമ്മള്‍ !





----------------------------------

Added by Susie on August 7, 2011
Aa...
kannanchum sargga soundaryangale
kannanchirattayil theerttha roopangale
srishti than pusthakam nokkippakarthiya
marthya mohathin thidampukale
aarudeyo kalippaattangal - ningal
aarude bhaavanakal...

kanneerkkanam polorammayunde -aa
kayyilorunniyunde
anputta krooshitha roopamunde - onnu
kumbittu praarthana chollaam
aarude kalppanaa kouthukangal ningal
aathmaavin praarthanakal!
Aa...

munthiri paathrangalundo - kulir
chandanakkinnamundo
chanthamezhum kaliveenayundo - athil
thanthrikal meettuvathaaro
paavakalo kalikkoppukalo
innee paavam manushyar nammal!


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനസ്സുകളില്‍
ആലാപനം : സ്വര്‍ണ്ണലത   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സണ്ണി സ്റ്റീഫന്‍
കണ്മണി പ്രാവേ
ആലാപനം : എച്ച് രാജേഷ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സണ്ണി സ്റ്റീഫന്‍
ഒരു പിടി ഓര്‍മ്മ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സണ്ണി സ്റ്റീഫന്‍
പാടത്തെ പച്ചപനംകിളിയേ
ആലാപനം : അലീന, വിധു പ്രതാപ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സണ്ണി സ്റ്റീഫന്‍
ശ്രാവണ സന്ധ്യകള്‍
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സണ്ണി സ്റ്റീഫന്‍
തെയ്യാരോ
ആലാപനം : സണ്ണി സ്റ്റീഫന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സണ്ണി സ്റ്റീഫന്‍
മന വ്യാലകിം
ആലാപനം : എച്ച് രാജേഷ്   |   രചന :   |   സംഗീതം : സണ്ണി സ്റ്റീഫന്‍
മന വ്യാലകിം(instrumental)
ആലാപനം :   |   രചന :   |   സംഗീതം : സണ്ണി സ്റ്റീഫന്‍