View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആഴക്കടലിന്റെ ...

ചിത്രംചാന്തുപൊട്ട് (2005)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംവിദ്യാസാഗര്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Jacob John

aazhakkadalinte ange karayilaay neram velukkunna mettil
ambili maamane polente maarilaay otti kidakkunna muthe
kannilaa ennayozhichukondethra naal kaathirunnu njaaniruttil
innente mann kudil munnile thinnayil ponnaayi minnum vilakke
(aazhakkadalinte)

ambaadi thannile unniye pole nee kombanaanenkilum kanne
ammoomma poothiyale kunju kaathilaay raadhayennaadyamaay chollaam
illillaa muthiye kandu mayangu nee nalla kinaavulla kannil
ithiri kanmashi melle purattuvaan othiri mohichu poyi
(aazhakkadalinte)
[elelo..elelo..elelo...elelo...]

vella vaavulloru raavilaay nee kochu vallam thuzhanjonnu poyaal
velli vithaanicha vellaaram kallulla kottaaramuttathu chellaam
kadalammayodu nee chodikumokkeyum sammaanamaay thanne vaangaam
nee thirichingottu porenamenkilo theerathu kannalu venam
ninne mohicha pennaalu venam
(aazhakkadalinte)
വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍

ആഴക്കടലിന്റെ അങ്ങേ കരയിലായ് നേരംവെളുക്കുന്ന മേട്ടില്‍
അമ്പിളിമാമനെ പോലെന്റെ മാറിലായ് ഒട്ടികിടക്കുന്ന മുത്തേ
കണ്ണിലാ എണ്ണയൊഴിച്ചുകൊണ്ടെത്രനാള്‍ കാത്തിരുന്നു ഞാനിരുട്ടില്‍
ഇന്നെന്റെ മണ്‍കുടില്‍ മുന്നിലെ തിണ്ണയില്‍ പൊന്നായി മിന്നും വിളക്കേ
(ആഴക്കടലിന്റെ)

അമ്പാടി തന്നിലെ ഉണ്ണിയെപോലെ നീ കൊമ്പനാണെങ്കിലും കണ്ണേ
അമ്മൂമ്മ പൂതിയാലെ കുഞ്ഞു കാതിലായ് രാധയെന്നാദ്യമായ് ചൊല്ലാം
ഇല്ലില്ലാ മുത്തിയെ കണ്ടു മയങ്ങു നീ നല്ല കിനാവുള്ള കണ്ണില്‍
ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാന്‍ ഒത്തിരി മോഹിച്ചുപോയി
(ആഴക്കടലിന്റെ)
[ഏലേലോ ..ഏലേലോ ..ഏലേലോ ...ഏലേലോ ...]

വെള്ളവാവുള്ളൊരു രാവിലായ് നീ കൊച്ചുവള്ളം തുഴഞ്ഞൊന്നു പോയാല്‍
വെള്ളിവിതാനിച്ച വെള്ളാരംകല്ലുള്ള കൊട്ടാരമുറ്റത്തു ചെല്ലാം
കടലമ്മയോടു നീ ചോദിക്കുമൊക്കെയും സമ്മാനമായ്‌ തന്നെ വാങ്ങാം
നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ തീരത്തു കണ്ണാളു വേണം
നിന്നെ മോഹിച്ച പെണ്ണാളു വേണം
(ആഴക്കടലിന്റെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാണാപ്പൊന്നും
ആലാപനം : ഫ്രാങ്കോ, രഞ്ജിത് ഗോവിന്ദ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
ചാന്ത്‌ കുടഞ്ഞൊരു
ആലാപനം : സുജാത മോഹന്‍, ശഹബാസ് അമന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
ആഴക്കടലിന്റെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
ഓമനപ്പുഴ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
ചാന്തുപൊട്ട് (Theme)
ആലാപനം : രോഹിണി   |   രചന :   |   സംഗീതം : വിദ്യാസാഗര്‍