ആഴക്കടലിന്റെ ...
ചിത്രം | ചാന്തുപൊട്ട് (2005) |
ചലച്ചിത്ര സംവിധാനം | ലാല്‍ ജോസ് |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | പി ജയചന്ദ്രൻ |
പാട്ട് കേള്‍ക്കുക |
വരികള്‍
Lyrics submitted by: Jija Subramanian Aazha kadalinte ange karayilaayi neram velukkunna mettil ambili maamane polente maarilaayi otti kidakkunna muthe kannilaa ennayozhichukondethra naal kaathirunnu njaaniruttil innente mankudil munnile thinnayil ponnayi minnum vilakke (aazha kadalinte...) ambaadi thannile unniye pole nee kombaanenkilum kanne ammoomma poothiyale ee kunju kaathilaayi raadhayennadhyamaayi cholli illilla muthiye kandu mayangu nee nalla kinaavulla kannil ithiri kanmashi melle purattuvaan othiri mohichu poyi (aazha kadalinte...) vella vaavulloru raavilaayi nee kochu vallam thuzhanjonnu poyaal velli vithaanicha vellaaram kallulla kottaaramuttath chellaam kadalammayodo nee chodhikumokkeyum sammanamaayi thanne vangaam nee thirichingittu porenamenkilo theerathu kannalu venam ninne mohicha pennaalu venam (aazha kadalinte....) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ആഴക്കടലിന്റെ അങ്ങേക്കരയിലായ് നേരം വെളുക്കുന്ന മേട്ടില്‍ അമ്പിളിമാമനെ പോലെന്റെ മാറിലായ് ഒട്ടിക്കിടക്കുന്ന മുത്തേ കണ്ണിലായെണ്ണയൊഴിച്ചു കൊണ്ടെത്ര നാള് കാത്തിരുന്നൂ ഞാനിരുട്ടില് ഇന്നെന്റെ മണ്‍കുടില്‍ മുന്നിലേ തിണ്ണയില്‍ പൊന്നായ് മിന്നും വിളക്കേ (ആഴക്കടലിന്റെ...) അമ്പാടി തന്നിലെ ഉണ്ണിയെ പോലെ നീ കൊമ്പനാണെങ്കിലും കണ്ണേ അമ്മൂമ്മ പൂതിയാലീ കുഞ്ഞു കാതിലായ് രാധയെന്നാദ്യമായ് ചൊല്ലി ഇല്ലില്ല മുത്തിയെ കണ്ടു മയങ്ങൂ നീ നല്ല കിനാവുള്ള കണ്ണില്‍ ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാന്‍ ഒത്തിരി മോഹിച്ചു പോയി (ആഴക്കടലിന്റെ...) ഏലൊ..ഏലോ..ഏലോ.... വെള്ളവാവുള്ളൊരു രാവിലായ് നീ കൊച്ചു വള്ളം തുഴഞ്ഞൊന്നു പോയാല്‍ വെള്ളി വിതാനിച്ച വെള്ളാരം കല്ലുള്ള കൊട്ടാര മുറ്റത്തു ചെല്ലാം കടലമ്മയോടു നീ ചോദിക്കുമൊക്കെയും സമ്മാനമായ് തന്നെ വാങ്ങാം നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ തീരത്തു കണ്ണാളു വേണം നിന്നെ മോഹിച്ച പെണ്ണാളു വേണം (ആഴക്കടലിന്റെ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാണാപ്പൊന്നും
- ആലാപനം : ഫ്രാങ്കോ, രഞ്ജിത് ഗോവിന്ദ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിദ്യാസാഗര്‍
- ചാന്ത് കുടഞ്ഞൊരു
- ആലാപനം : സുജാത മോഹന്‍, ശഹബാസ് അമന് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിദ്യാസാഗര്‍
- ആഴക്കടലിന്റെ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിദ്യാസാഗര്‍
- ഓമനപ്പുഴ
- ആലാപനം : വിനീത് ശ്രീനിവാസന് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിദ്യാസാഗര്‍
- ചാന്തുപൊട്ട് (Theme)
- ആലാപനം : രോഹിണി | രചന : | സംഗീതം : വിദ്യാസാഗര്‍