View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്മുളം ...

ചിത്രംചന്ദ്രോത്സവം (2005)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Kalyani on January 8, 2011

ആ....ആ....ആ.....
പൊന്മുളം തണ്ടു മൂളും പാട്ടില്‍ ഞാന്‍ കേട്ടു നിന്റെ
ഹരിരാഗഗീതത്തിൻ ആലാപനം...
പൂവെയില്‍ കോടി നെയ്യും പൊന്നില്‍ ഞാന്‍ കണ്ടു നിന്റെ
മലര്‍മേനി ചാര്‍ത്തുന്ന പീതാംബരം...
പൊന്മുളം തണ്ടു മൂളും........

പൊയ്പ്പോയ ജന്മത്തിന്‍ യമുനാതടം തേടി
തനിയേ തുഴഞ്ഞേ പോയ് മൺതോണി ഞാന്‍
കദളീ നിലാവിന്റെ കളഭം തൊടീച്ചെന്റെ
നിറുകില്‍ തലോടി നീ....നിന്‍ മീര ഞാന്‍
അഭയം നീയേ....അഭയം നീയേ....
ആനന്ദചിന്മയനേ....ആ ...ആ....
പൊന്മുളം തണ്ടു മൂളും പാട്ടില്‍ ഞാന്‍ കേട്ടു നിന്റെ
ഹരിരാഗഗീതത്തിൻ ആലാപനം.....

വനമുല്ല കോർത്തീലാ....നറുവെണ്ണ കണ്ടീലാ...
പകരം തരാനൊന്നും കരുതിയില്ലാ...
ഇടനെഞ്ചില്‍ നീറുന്ന മുറിവാർന്നൊരീറപ്പൊന്‍
കുഴലായി നില്പൂ നിന്‍ പ്രിയരാധ ഞാന്‍
ശരണം നീയേ...ശരണം നീയേ...
ഘനശ്യാമസുന്ദരനേ.....
ആ....ആ....ആ.....

(പൊന്മുളം തണ്ടു മൂളും...)

 

Added by Kalyani on January 8, 2011

aa....aa....aa.....
Ponmulam thandumoolum paattil njaan kettu ninte
hariraaga geethathin aalaapanam...
pooveyil kodi neyyum ponnil njaan kandu ninte
malarmeni chaarthunna peethaambaram...
ponmulam thandumoolum........

poyppoya janmathin yamunaathadam thedi
thaniye thuzhanje poy man thoni njaan
kadalee nilaavinte kalabham thodeechente
nirukil thalodi nee....nin meera njaan
abhayam neeye.... abhayam neeye....
aananda chinmayane....aa....aa....
ponmulam thandumoolum paattil njaan kettu ninte
hariraaga geethathin aalaapanam...

vanamulla kortheelaa....naruvenna kandeelaa...
pakaram tharaanonnum karuthiyillaa...
idanenchil neerunna murivaarnnoreerappon
kuzhalaayi nilppuu nin priya raadha njaan..
sharanam neeye...sharanam neeye...
ghanashyaama sundarane.....

(ponmulam thandumoolum...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുറ്റത്തെത്തും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
നിജദാസവരദ
ആലാപനം : കെ എസ്‌ ചിത്ര   |   രചന :   |   സംഗീതം : പട്ടണം സുബ്രഹ്മണ്യ അയ്യര്‍
ചെമ്പടപട
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : വിദ്യാസാഗര്‍
ശോഭില്ലു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ത്യാഗരാജ   |   സംഗീതം : വിദ്യാസാഗര്‍
ആരാരും കാണാതെ (M)
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ആരാരും കാണാതെ (F)
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ആരാരും കാണാതെ
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍