View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുക്കൂ കുക്കൂ ...

ചിത്രംആലിസ്‌ ഇന്‍ വണ്ടര്‍ലാന്‍ഡ്‌ (2005)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംവി ദേവാനന്ദ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 2, 2010
കുക്കു കുക്കു കുക്കു കുറുകും കുയിലേ
കൂടു വെച്ചു പാടാമല്ലോ
മുത്തു മുത്തു മുത്തു മഴയായ് പൊഴിയാൻ
മേഘമായ് നീങ്ങാല്ലോ
ഒരു കുഞ്ഞാറ്റക്കാറ്റിൽ നാം ചേക്കേറൂല്ലോ
ഒരു പൂമ്പാറ്റപ്പെണ്ണായ് നീ പൂത്താടൂല്ലോ

ഞാൻ നിനക്കെന്റെ പ്രാർത്ഥന തൻ
പ്രാവുകളോ തന്നിടാം
നീയുറങ്ങും രാത്രികളിൽ
കൈത്തിരിയായ് പൂത്തിടാം
ഈ തങ്കത്തിങ്കൾത്തീരം തിരഞ്ഞു ചെല്ലാം
എൻ മാലാഖേ നിൻ തൂവൽ കുടഞ്ഞുറങ്ങാം
കിനാവു കാണാം ഓ..

ഞാൻ നിനക്കെന്റെ ഓർമ്മകൾ തൻ
പൂവുകളെ കൈമാറാം
നീ വളർത്തും മുന്തിരി തൻ
പൂമരങ്ങൾ കാത്തോളാം
ഈ ഈറൻസന്ധ്യാമേഘം പകർന്നു നൽകാം
എന്റെ പാട്ടിൻ കൂട്ടില്‍പ്പറന്നുയരാം
നനഞ്ഞൊരുങ്ങാം ഓ..


Added by ജിജാ സുബ്രഹ്മണ്യൻ on December 26, 2010

Kukku kukku kukku kurukum kuyile
koodu vechu paadaamallo
muthu muthu muthu mazhayaay pozhiyaan
meghamaay neengaallo
oru kunjaattakkaattil naam chekkeroollo
oru poompaattappennaay nee poothaadoollo

Njaan ninakkente praarthana than
praavukalo thannidaam
neeyurangum raathrikalil
kaithiriyaay poothidaam
ee thankathinkaltheeram thiranju chellaam
en maalaakhe nin thooval kudanjurangaam
kinaavu kaanaam oh..

Njaan ninakkente ormmakal than
poovukale kaimaaraam
Nee valarthum munthiri than
poomarangal kaatholaam
ee eeransandhyaamegham pakarnnu nalkaam
Ente paattin koottil parannuyaraam
nananjorungaam oh..



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണില്‍ ഉമ്മ
ആലാപനം : സുജാത മോഹന്‍, വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
പൊട്ടു തൊട്ടു പൊന്നുമണീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മേയ്‌മാസം
ആലാപനം : സിസിലി, കാര്‍ത്തിക്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
tap dance
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
പൊട്ടു തൊട്ടു പൊന്നുമണീ
ആലാപനം : സിസിലി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍