പിറന്നപ്പോള്‍ സ്വയം ...
ചിത്രം | ജീവിക്കാന്‍ അനുവദിക്കൂ (1967) |
ചലച്ചിത്ര സംവിധാനം | പി എ തോമസ് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വിജയഭാസ്കര്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by parvathy venugopal on August 2, 2009 പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നോ ? പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നോ ? നരജന്മനാടകത്തിലാദ്യന്തമിടക്കിടെ നരജന്മനാടകത്തിലാദ്യന്തമിടക്കിടെ മുഴങ്ങുന്ന പല്ലവി കരച്ചില് മാത്രം - ഇതില്‍ സുഖമെന്ന മരുപ്പച്ചയെവിടേ - എവിടേ എവിടേ വിധിയെന്ന ചതുരംഗക്കളിക്കാരന്‍ മുന്നില്‍ പതിവായി കളിയാടാനിരിക്കുന്നൂ സുഖദുഖക്കള്ളികളിലിടക്കിടെ മനുഷ്യരെ നിരത്തുന്നു നീക്കുന്നു വെട്ടിമാറ്റുന്നൂ - വെട്ടിമാറ്റുന്നൂ. പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നോ ? നരനിതില് വെറുമൊരു കരു മാത്രം ഈ പ്രപഞ്ചം വിധിയുടെ കളം മാത്രം ചിരിക്കലും മദിക്കലും കണ്ണീരൊഴുക്കലും കളിക്കാരന് വരക്കുന്ന കള്ളിയില്‍ മാത്രം കള്ളിയില്‍ മാത്രം പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നോ ? ---------------------------------- Added by Susie on October 17, 2009 pirannappol swayam pottikkaranjuvallo innu piriyumbol anyare karayikkunnu pirannappol swayam pottikkaranjuvallo -innu pririyumbol anyare karayikkunnu narajanmanaadakathil aadyanthamidaykkide (narajanma) muzhangunna pallavi karachil maathram - ithil sukhamenna marupachayevide evide evide vidhiyenna chathurangakkalikkaaran munnil pathivaayi kaliyaadaanirikkunnu sukha dukha kallikalil idaykkide manushyare nirathunnu neekkunnu vettimaattunnu (pirannappol) naranithil verumoru karu maathram - ee prapancham vidhiyude kalam maathram chirikkalum madikkalum kanneerozhukkalum kalikkaaran varaykkunna kalliyil maathram kalliyil maathram (pirannappol) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സുഗന്ധമൊഴുകും
- ആലാപനം : ബി വസന്ത | രചന : പി ഭാസ്കരൻ | സംഗീതം : വിജയഭാസ്കര്‍
- ഞാനിവിടെ ഏല്പ്പിയ്ക്കുന്നു
- ആലാപനം : എസ് ജാനകി, പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : വിജയഭാസ്കര്‍
- നിലാവിന്റെ നീലപ്പൊയ്കയിൽ
- ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര് ഈശ്വരി | രചന : പി ഭാസ്കരൻ | സംഗീതം : വിജയഭാസ്കര്‍
- അരപ്പിരിയിളകിയതാര്‍ക്കാണ്
- ആലാപനം : കെ ജെ യേശുദാസ്, പട്ടം സദന് | രചന : പി ഭാസ്കരൻ | സംഗീതം : വിജയഭാസ്കര്‍