രാക്കിളിതന്‍ (m) ...
ചിത്രം | പെരുമഴക്കാലം (2004) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | എം ജയചന്ദ്രന് |
വരികള്‍
Lyrics submitted by: Rajesh R Pai Rakkili than vazhi marayum novin perumazhakkalam kaathirippin thiri nanayum eeran perumazhakkaalam oru venalin viraha bashpam jalathaalamaarnna mazhakkaalam oru thedalaay mazhakkaalam ormmakal than lolakarangal punarukayaanudal muruke paathivazhiyil kuthariya kaatil viralukal verpiriyunnu snehardramaaro mozhiyukayaavaam kaathiloraathma swakaryam thengalinekkal parichithametho perariyatha vikaram neelaravin thazhvara neele nizhalukal veenizhayunnu etho ninavin vathil padiyil kaalperumaatamuyarnnu aalunna mazhayil jaalaka veliyil minnalilethoru swapnam ee mazha thorum pulkathirukalil neermani veenu thilangum | വരികള്‍ ചേര്‍ത്തത്: Rajesh R Pai രാക്കിളിതന്‍ വഴിമറയും നോവിന് പെരുമഴക്കാലം കാത്തിരിപ്പിന് തിരി നനയും ഈറന്‍ പെരുമഴക്കാലം ഒരു വേനലിന് വിരഹബാഷ്പം ജലതാളമാര്‍ന്ന മഴക്കാലം ഒരു തേടലായ് മഴക്കാലം.. ഓര്‍മ്മകള്‍തന്‍ ലോലകരങ്ങള്‍ പുണരുകയാണുടല്‍ മുറുകെ പാതിവഴിയില്‍ കുതറിയ കാറ്റില്‍ വിരലുകള്‍ വേര്‍പിരിയുന്നു സ്നേഹാര്‍ദ്രമാരോ മൊഴിയുകയാവാം കാതിലൊരാത്മ സ്വകാര്യം തേങ്ങലിനേക്കാള്‍ പരിചിതമേതോ പേരറിയാത്ത വികാരം.. നീലരാവിന്‍ താഴ്വര നീളേ നിഴലുകള്‍ വീണിഴയുന്നൂ ഏതോ നിനവിന് വാതില്‍പ്പടിയില്‍ കാല്‍പ്പെരുമാറ്റമുണര്‍ന്നൂ ആളുന്ന മഴയില്‍ ജാലക വെളിയില്‍ മിന്നലിലേതൊരു സ്വപ്നം ഈ മഴ തോരും പുല്‍ക്കതിരുകളില്‍ നീര്‍മണി വീണുതിളങ്ങും... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാക്കിളിതന്‍ (f)
- ആലാപനം : സുജാത മോഹന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : എം ജയചന്ദ്രന്
- ഊഞ്ചല്‍ ആടിനാള്‍ (ചെന്താര്‍മിഴീ)
- ആലാപനം : കെ എസ് ചിത്ര, മധു ബാലകൃഷ്ണന്, കല്യാണി മേനോന് | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്
- മെഹറുബാ മെഹറുബാ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, അഫ്സല്, കോറസ് | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്
- ആലോലം പൂവേ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്
- കല്ലായിക്കടവത്തെ
- ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്
- മെഹറുബാ മെഹറുബാ (M)
- ആലാപനം : അഫ്സല് | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്
- ഗംഗാ ഉൻ നിലൈ
- ആലാപനം : ശാരദ കല്യാണസുന്ദരം | രചന : ശാരദ കല്യാണസുന്ദരം | സംഗീതം : എം ജയചന്ദ്രന്