View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എനിക്കു പാടുവാന്‍ [D] ...

ചിത്രംപറയാം (2006)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്, ആശാ മേനോന്‍

വരികള്‍


Added by madhavabhadran@yahoo.co.in on February 17, 2010
 (M) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ
മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍
ഒരേ വര്‍ണ്ണം ഒരേ സ്വപ്നം (F) ഒരേ ദാഹം
മനസ്സൊരു തീരാമോഹത്തിന്‍ തിരയായി മാറുന്നു

(M) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ
(D)മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍

(F) പ്രിയനാഥാ നിന്‍ പൊന്മുഖം ഇതളിടും പോന്നാമ്പല്‍
(M) ഇതളിലെ മധു തേടുവാന്‍ മധുപനായി നീയില്ലേ
(F) എന്‍ മലരേ മാധുര്യമേ നീയൊഴുകൂ എന്‍ ജീവനില്‍
(M) എന്‍ നിനവുകളണിയും ഒരഴകായി നീ
വന്നു തഴുകുമ്പോള്‍ മെല്ലേ മെല്ലേ ഉരുകും ഞാന്‍
(F) ഈ തുടിമഞ്ഞു പൊഴിയുന്ന താഴ് വരയില്‍
ഞാന്‍ മണിത്തുള്ളി കിലുക്കുന്ന കാറ്റാകും

(M) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ
(F) മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍

(M) മിഴികളില്‍ പരല്‍മീനുകള്‍ മൊഴികളില്‍ പാല്‍നിലാവ്
(F) നിന്മനം സ്വരസംഗമം ഞാന്‍ വെറും മണ്‍വീണാ
(M) നിന്‍ വീണാ നാദങ്ങളില്‍ ഞാനല്ലോ ദേവാമൃതം
(F) നീ ഇളംമുളം കാടിന്‍റെ തണലായാല്‍
ഞാന്‍ കുനുകുനെച്ചിറകുള്ള കിളിയാകും
(M) നീ കളമുളം തണ്ടിലെ മൊഴിയായാല്‍
ഞാന്‍ വസന്തങ്ങളണിയുന്ന തളിരാകും
ഉം..... (D) ഒ........

(F) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ
(M) മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍
(F) ഒരേ വര്‍ണ്ണം ഒരേ സ്വപ്നം ഒരേ ദാഹം
(M) മനസ്സൊരു തീരാമോഹത്തിന്‍ തിരയായി മാറുന്നു

(D) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ
മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍

ഉം.....
ലലല......
ഉം.....
ലലല......

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011

Enikku paaduvaan mazhavil thamburu meeti vannu nee
madhura nombara pranaya poovai poothu ninu njan
ore varnam ore swapnam
ore daaham manasoru theera mohathin thirayai maarunnu
(Enikku paaduvaan ...)

priya naatha nin poomugham ithalidum ponaambhal
ithalilae madhu thaeduvaan madhupanai nee ille
thaen malarae maathuryamae
nee ozhuku en jeevanil
en ninavukal aniyumor azhakai nee
vannu thazhukumbol mellae mellae urukum njan
ee thudi manju pozhiyumoru thaazhvarayil
njan manithulli kilukkunna kaatakum
(Enikku paaduvaan ...)

mizhikalil paral meenukal mozhikalil paal nilaavo
nin manam swara sangamam njan verum man veena
nin veena naadhangalil njan allo devamrutham
nee ilamulam kaadinte thanalaayaal
njan kunu kunae chirakulla kiliyaakum
nee kalamulam thandile mozhiyaayal
njan vasanthangal aniyunna thaliraakum…ohhh
(Enikku paaduvaan ...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ടിക്‌ ടിക്‌ ടിക്‌ നീ തൊട്ടപ്പോള്‍ [F]
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ടിക്‌ ടിക്‌ ടിക്‌ നീ തൊട്ടപ്പോള്‍ [D]
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, രാജേഷ് വിജയ്   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
എനിക്കു നിന്‍ മനസ്സിന്റെ
ആലാപനം : രചന ജോൺ, എബി, സ്വപ്ന   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ഞാന്‍ ഞാന്‍ പറയാം
ആലാപനം : ഹേമലത, രഞ്ജിനി ജോസ്‌   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
എനിക്കു പാടുവാന്‍ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
തുള്ളിത്തുള്ളി നടക്കണ [D]
ആലാപനം : സുജാത മോഹന്‍, അന്‍വര്‍ സാദത്ത്   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര