View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാണ്ടന്‍ നായുടെ (കുട്ടനാടന്‍ കായലിലെ) ...

ചിത്രംകാഴ്ച (2004)
ചലച്ചിത്ര സംവിധാനംബ്ലെസി
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംമധു ബാലകൃഷ്ണന്‍, കലാഭവന്‍ മണി

വരികള്‍


Added by sibi c. on November 22, 2008പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം
പണ്‍ടേപ്പൊലെ ഫലിക്കുന്നില്ല
പണ്ടിവനൊരു കടിയാലൊരു പുലിയെ
കണ്ടിച്ചതു ഞാന്‍ കണ്ടറിയുന്നെ
പണ്ടിവനൊരു കടിയാലൊരു പുലിയെ
കണ്ടിച്ചതു ഞാന്‍ കണ്ടറിയുന്നെ

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ
പുള്ളിക്കുയിലേ പുഞ്ചക്കിനി വെള്ളം തേവണം
കള്ള്‍ക്കുയിലേ തഞ്ചത്തിലു മീനും പിടിക്കണം
വേമ്പനാട്ടു കായല്‍ തിരകള്‍ വിളിക്കുന്നു
തകതിമി തിമ്രിതെയ്
അമ്പിളി ചുണ്‍ടന്‍ വള്ളം തുടിക്കുന്നു
തകതിമി തിമ്രിതെയ്

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ

തിര തിര തിര ചെറു തിര തുള്ളും
തിര തിര തിര മറു തിര തുള്ളും
ചെറുകരയോളം മറുകരയോളം
തിര തിര തിര ചെറു തിര തുള്ളും
തിര തിര തിര മറു തിര തുള്ളും
ചെറുകരയോളം മറുകരയോളം

ഒരു തിര തിര ഇരു തിര
തിര ചെറു തിര തിര മറു തിര
തിര കരയൊടു തിര മെല്ലെ കടലിന്‍ടെ കഥ ചൊല്ലി
തിരയൊടു കര മെല്ലെ മലയുടെ കഥ ചൊല്ലി
അതു പിന്നെ മലയൊടു പുഴയുടെ കഥ ചൊല്ലി
അതു പിന്നെ മുകിലൊടു മഴയുടെ കഥ ചൊല്ലി
കടംകഥകള്‍ പഴംകഥകള്‍
അവയുറ്റെ ചിറകൊരുമ്മി പതം പറഞിനി പറന്നുയരാം

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ

അലകടലല തിരയിളകുമ്പോള്‍
നുര പത നുര നുര ചിതറുമ്പോള്‍
എന്തൊരു മോഹം എന്തൊരു ചന്തം
അലകടലല തിര ഇളകുമ്പോള്‍
നുരപത നുര നുര ചിതറുമ്പോള്‍
എന്തൊരു മോഹം എന്തൊരു ചന്തം
തിര വിരല്‍ തൊട്ടു മണല്‍ തരി
അതില്‍ ഒരു നുര ചെരു പത നുര
നുര കരയിലെ മണലിന്നു കടലൊരു കുറി ചൊല്ലി
കുറി മാനം എടുത്തൊരു തെന്നലിന്നു കര നല്‍കി
തെന്നലതു പറപറന്നകലത്തെ മലയുടെ
കരളിന്റെ കരളിലെ കനവിന്നു കടം നല്‍കി
മുള പാടി കാറ്റാടി കടലിന്റെ കഥയെല്ലാം
കാടറിഞ്ഞേ നാടറിഞ്ഞേ

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011

Paandan naayude pallinu shauryam
pande pole bhalikunnilla
pandivan oru kadiyaal oru puliye
kandichathu njan kandariyunne
pandivan oru kadiyaal oru puliye
kandichathu njan kandariyunne

kuttanaadan kaayalile kettu vallam thuzhayumbol
paatonnu paadedi kaaka karumbi
andhi kudam kamazhthi njan ilam kallu njan kudikumbol
pazham katha parayedi pulli kuyile
pulli kuyile punjakini vellam thevanam
kalli kuyile thanjathilu meenum pidikanam
vembanaatu kaayal thiragal vilikunnu
thagathimi thimrithai
ambili chundan vallam thudikunnu
thagathimi thimrithai
( kuttanaadan ....)

thira thira thira cheru thira thullum
thira thira thira maru thira thullum
cheru karayolam maru karayolam
thira thira thira cheru thira thullum
thira thira thira maru thira thullum
cheru karayolam maru karayolam
oru thira thira iru thira
thira cheru thira thira maru thira
thira karayodu thira melle kadalinte kadha cholli
thirayodu kara melle malayude kadha cholli
athu pinne malayodu puzhayude kadha cholli
athu pinne mukilodu mazhayude kadha cholli
kadankadhakal pazhankadhakal
avayude chirakorummi padham paranjinee paranuyaraam
( kuttanaadan ....)

alakadalala ala thira ilakumbol
nura padha nura nura chitharumbol
enthoru moham enthoru chandham
alakadalala ala thira ilakumbol
nura padha nura nura chitharumbol
enthoru moham enthoru chandham
thira viral thottu manal thari
athil oru nura cheru padha nura
nura karayile manalinu kadaloru kuri cholli
kuri maanam eduthoru thennalinu kara nalki
thennalathu para paran akalathe mulayude
karalinte karalile kanavinu kadam nalki
mulam aadi kaataadi kadalinte kadhayellam
kaadarinje naadarinje
( kuttanaadan... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുഞ്ഞേ നിനക്കു വേണ്ടി (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ടപ്പ്‌ ടപ്പ്‌ ജാനകി
ആലാപനം : മോബിന മോഹന്‍, പ്രിയ ആർ പൈ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ജുഗുനൂരേ
ആലാപനം : അന്‍വര്‍ സാദത്ത്   |   രചന : കെ ജെ സിംഗ്   |   സംഗീതം : മോഹന്‍ സിതാര
കുഞ്ഞേ നിനക്കുവേണ്ടി (F)
ആലാപനം : ആശാ മധു   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര