View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പമ്പാ ഗണപതി ...

ചിത്രംപട്ടാളം (2003)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംഎം ജി ശ്രീകുമാർ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Jija Subramanian

Pampaaganapathi paarinteyadhipathi
kompaarnnunaranamanpil
thante thumpikkai cherkkenam nenchil
vighnangal vidhi pole theerkkenam munpil
vedaanthapporulil aadhaarashilaye
kaarunyakkadal kanda kalikaalaprabhuve
kanikaanaan munnil chellumpol
dukhangal karppoorathiriyaay kathumpol
ayyappan kalabhachaarthaniyaan nilkkumpol

Neyyabhishekam swamikku
paalabhishekam swamikku
thiruvaabharanam swamikku
thiruvamruthethum swamikku
(Pampaaganapathi..)

Panthalanaadhan vanpuli mele vannezhunnallum maamalayil
makaravilakkin manjulanaalam mizhi theliyaanaay kaanum njaan
Oh dayaamayaa paarlparaa sharana japanngalode nilkkave
oru neythirrikku pakaram erinju narajanmamennumurukum
(Pampaaganapathi...)

Sankadamellaamirumudiyaakki sannidhi thedum paapikale
samkramasandhye ninnude chimizhil kunkumamuzhiyum ayyappan
oh.. niraamayaa nirantharaa pranava japangalode nilkkave
oru naalikeramudayunna pole udayunnathente hrudayam
(Pampaaganapathi..)

Neyyabhishekam swamikku
paalabhishekam swamikku
thiruvaabharanam swamikku
thiruvamruthethum swamikku
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

പമ്പാഗണപതി പാരിന്‍റെയധിപതി
കൊമ്പാര്‍ന്നുണരണമന്‍പില്‍
തന്‍റെ തുമ്പിക്കൈ ചേര്‍ക്കേണം നെഞ്ചില്‍
വിഘ്നങ്ങള്‍ വിധിപോലെ തീര്‍ക്കേണം മുന്‍പില്‍
വേദാന്തപ്പൊരുളില്‍ ആധാരശിലയേ
കാരുണ്യക്കടല്‍ കണ്ട കലികാലപ്രഭുവേ
കണികാണാന്‍ മുന്നില്‍ ചെല്ലുമ്പോ‍ള്‍
ദുഃഖങ്ങള്‍ കര്‍പ്പൂരത്തിരിയായ് കത്തുമ്പോള്‍
അയ്യപ്പന്‍ കളഭച്ചാര്‍ത്തണിയാന്‍ നില്‍ക്കുമ്പോള്‍

നെയ്യഭിഷേകം സ്വാമിക്ക്
പാലഭിഷേകം സ്വാമിക്ക്
തിരുവാഭരണം സ്വാമിക്ക്
തിരുവമൃതേത്തും സ്വാമിക്ക്
(പമ്പാഗണപതി)

പന്തളനാഥന്‍ വന്‍‌പുലിമേലെ വന്നെഴുന്നള്ളും മാമലയില്‍
മകരവിളക്കിന്‍ മഞ്ജുളനാളം മിഴി തെളിയാനായ് കാണും ഞാന്‍
ഓ... ദയാമയാ പരാല്പരാ ശരണജപങ്ങളോടെ നില്‍ക്കവേ
ഒരു നെയ്ത്തിരിക്കു പകരം എരിഞ്ഞു നരജന്മമെന്നുമുരുകും
(പമ്പാഗണപതി)

സങ്കടമെല്ലാമിരുമുടിയാക്കി സന്നിധി തേടും പാപികളെ
സംക്രമസന്ധ്യേ നിന്നുടെ ചിമിഴില്‍ കുങ്കുമമുഴിയും അയ്യപ്പന്‍
ഓ... നിരാമയാ നിരന്തരാ പ്രണവജപങ്ങളോടെ നില്‍ക്കവേ
ഒരു നാളികേരമുടയുന്നപോലെ ഉടയുന്നതെന്‍റെ ഹൃദയം
(പമ്പാഗണപതി)

നെയ്യഭിഷേകം സ്വാമിക്ക്
പാലഭിഷേകം സ്വാമിക്ക്
തിരുവാഭരണം സ്വാമിക്ക്
തിരുവമൃതേത്തും സ്വാമിക്ക്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഡിങ്കിരി ഡിങ്കിരി
ആലാപനം : അലന്‍, കല്യാണി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ആരൊരാള്‍
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
അന്തിമാനത്ത്‌
ആലാപനം : ബിജു നാരായണന്‍, പ്രീത കണ്ണൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
വെണ്ണക്കല്ലില്‍
ആലാപനം : ബിജു നാരായണന്‍, രാധിക തിലക്‌, വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ആലിലക്കാവിലെ
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ആരൊരാള്‍ (D)
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
പട്ടാളം (തീം സോങ്ങ്)
ആലാപനം : അലന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍