View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മന്ദാരപ്പൂ ...

ചിത്രംഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി (2004)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനബി ആര്‍ പ്രസാദ്‌
സംഗീതംരവീന്ദ്രന്‍
ആലാപനംരാധിക തിലക്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍


Added by vikasvenattu@gmail.com on March 5, 2010
മന്ദാരപ്പൂവെന്തേ പുലരിയൊടു
കിന്നാരം ചോദിച്ചു - സിന്ദൂരം പോരെന്നോ?
ചൊടിയിതളില്‍ സമ്മാനം വേണന്നോ?
പുഴയിലലകളെഴുതും കവിത കേള്‍ക്കണ്ടേ
കസവു കുടയും ശലഭകളികള്‍ കാണണ്ടേ
ഇളവെയിലിനാല്‍ തളിര്‍നാമ്പുകള്‍ക്ക-
മൃതാന്നമേകണ്ടേ - പോരൂ

(മന്ദാര)

നളിനായക നേര്‍മിഴിബാലേ
കളിയാടുക തേന്‍‌മൊഴി ചാലേ
കളവാണികള്‍ വളകളണിഞ്ഞില-
കരതാളം മേളം.....

ഇളന്തിണ്ണപ്പായയില്‍ രാമകഥ
നുണഞ്ഞുകൊണ്ടാശകള്‍ ചായണം
തൊടിയിലെ വിളകളില്‍ പൊന്നായ് മിന്നാന്‍
മണ്ണിനു വിണ്ണിലെ വര്‍ണ്ണമിണക്കാന്‍
കണ്ണിനു പൊന്‍‌കണി ഭംഗി വിടര്‍ത്താന്‍
തിരിയിടുമുതിര്‍വെട്ടം നിറകതിരണിയട്ടെ
മനസ്സുകള്‍ നിറയട്ടെ

(മന്ദാരപ്പൂവെന്തേ)

മരത്തണല്‍ കുടയായി, താഴെയൊരു
ഗുരുകുലമാകണം - നീയിനി
പുതിയൊരു തലമുറ നന്നായ് വന്നാല്‍
ഉള്ളിലെ നന്മകള്‍ അക്ഷരമുത്തായ്
വെള്ളിവിളക്കായ് നന്മ തിളക്കാന്‍ എരിയുക
കനലന്തിത്തിരകളില്‍ നിള നീന്തി
പകരുക മനഃശാന്തി

(മന്ദാരപ്പൂവെന്തേ)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 25, 2011

Mandaarappooventhe pulariyodu
kinnaaram chodichu sindooram porenno
Chodiyithalil sammaanam venenno
Puzhayilalakalezhuthum kavitha kelkkande
kasavu kudayum shalabha kalikal kaanande
ila veyilinaal thalir naampukalkka
mrithaannamekande poroo
(Mandaara...)

Nalinaayaka nermizhi baale
kaliyaaduka thenmozhi chaale
kalavaanikal valakalaninjila
karathaalam melam...

Ilanthinnappaayayil raamakadha
nunanju kondaashakal chaayanam
thodiyile vilakalil ponnaay minnaan
manninu vinnile varnnaminakkaan
kanninu ponkani bhamgi vidarthaan
thiriyidumuthirvettam nirakathiraniyatte
manassukal nirayatte
(Mandaara...)

Marathanal kudayaayi thaazheyoru
gurukulamaakanam neeyini
puthiyoru thalamura nannaay vannaal
ullile nanmakal akshara muthaayi
vellivilakkaay nanma thilakkaan eriyuka
kanalanthi thirakal nila neenthi
pakaruka manashaanthi
(Mandaara...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മദന പതാകയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : രവീന്ദ്രന്‍
കളിയാടി തളിര്‍
ആലാപനം : ബിജു നാരായണന്‍, ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : രവീന്ദ്രന്‍
തെയ് തെയ് (പുഴ പാടും)
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : രവീന്ദ്രന്‍
മദന പതാകയില്‍ (D)
ആലാപനം : കെ ജെ യേശുദാസ്, രാധിക തിലക്‌   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : രവീന്ദ്രന്‍
മന്ദാരപ്പൂവെന്തേ
ആലാപനം : എം ജി ശ്രീകുമാർ, രാധിക തിലക്‌   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : രവീന്ദ്രന്‍