View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മേ അമ്മേ ...

ചിത്രംവാല്‍ക്കണ്ണാടി (2002)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Added by vikasvenattu@gmail.com on January 24, 2010
Corrected by Harikrishnan on October 18, 2010

അമ്മേ അമ്മേ കണ്ണീര്‍ത്തെയ്യം തുള്ളും നെഞ്ചില്‍
തീയായ് നോവായ് ആടിത്തളര്
മീനം പൊള്ളും വേനല്‍ തോറ്റം കൊള്ളും മണ്ണില്‍
മെയ്യായ് പൊയ്യാ‍യ് മാരി ചൊരിയ്
ചടുലനടനമൊടു ചുടല നടുവിലിടി പടഹമിടയുമാറ്
ഉടലുമുയിരുമെരികനലിലുരുകിയൊരു മധുരരുധിരമാട്
അമ്മേ... അമ്മേ... അമ്മേ...
(അമ്മേ അമ്മേ)

കാലിടറുമ്പൊഴുമെന്നെ കാത്തരുളുന്നൊരെന്നമ്മേ
പാലൂട്ടും തിങ്കള്‍ നീയേ താരാട്ടും കാറ്റും നീയേ
ജീവനും നീ മായേ..
പൂജിക്കും ദൈവം നീയേ പൂമൊട്ടില്‍ തേനും നീയേ
പുണ്യവും നീ തായേ..
മുടിയുണര് മകുടമുണര് മുടിയിലുഡുനിരയൊടു മുകിലുണര്
നടയുണര് നടനമുണര് നടനമൊടു കൊടുമുടിയടിയിളക്
അമ്മേ... അമ്മേ... അമ്മേ...
(അമ്മേ അമ്മേ)

പാവനപൗര്‍ണ്ണമിയല്ലേ പാപവും നീ പൊറുക്കില്ലേ
മൂലോകം പോറ്റുന്നോളേ മുക്കാലം തീര്‍ക്കുന്നോളേ
മുക്തിയും നീയല്ലേ..
മുത്തോലക്കോലം കെട്ടി തിത്തെയ് തെയ് ആടുന്നോളെ
സത്യവും നീയല്ലേ..
പടിയുണര് പടയമുണര് പടഹമൊടു ഡമരുകമുണരുണര്
ചിടയുണര് കടകമുണര് ഝടിതി തവ തുടുമിഴി മുടിവുണര്
അമ്മേ... അമ്മേ... അമ്മേ...
(അമ്മേ അമ്മേ)

അമ്മേ അമ്മേ കണ്ണീര്‍ത്തെയ്യം തുള്ളും നെഞ്ചില്‍
തീയായ് നോവായ് ആടിത്തളര്
മീനം പൊള്ളും വേനല്‍ തോറ്റം കൊള്ളും മണ്ണില്‍
മെയ്യായ് പൊയ്യാ‍യ് മാരി ചൊരിയ്
ചടുലനടനമൊടു ചുടല നടുവിലിടി പടഹമിടയുമാറ്
ഉടലുമുയിരുമെരികനലിലുരുകിയൊരു മധുരരുധിരമാട്
അടവി ഞെട്ടിയുണരുന്ന ഗര്‍ജ്ജനവും
അമരപാദമണിയുന്ന പൊന്‍തളയും
ഉടലിട്ടൊരരുണാസ്ഥിമാലകളു-
മിളകിടുന്ന ചിടപടലവും കൊടിയും
ഇടയുമുഗ്രനടനമാടുകെന്നമ്മേ..

----------------------------------


Added by Kalyani on October 18, 2010

Amme amme kanneer theyyam thullum nenchil
theeyaay novaay aadithalaru
meenam pollum venal thottam kollum mannil
meyyaay poyyaay maari choriyu
chadulanadanamodu chudala naduvilidi
padahamidayumaaru
udalumuyirum erikanalilurukiyoru
madhura rudhiramaadu
amme..amme...amme..
(amme.. amme.. )

Kaalidarumpozhumenne kaatharulunnorennamme
paaloottum thinkal neeye thaaraattum kaattum neeye
jeevanum nee maaye...
poojikkum daivam neeye poomottil thenum neeye
punyavum nee thaaye..
mudiyunaru makudamunaru mudiyiludunirayodu mukilunaru
nadayunaru nadanamunaru nadanamodu kodumudiyadiyilaku
amme...amme...amme..
(amme.. amme.. )

Paavanapaurnamiyalle paapavum nee porukkille
moolokam pottunnole mukkaalam theerkkunnole
mukthiyum neeyalle...
mutholakkolam ketti thithey they aadunnole..
sathyavum neeyalle..
padiyunaru padayamunaru padahamodu damarukamunarunaru
chidayunaru kadakamunaru dhadithi thava thudumizhi mudivunaru
amme...amme...amme..

Amme amme kanneer theyyam thullum
nenchil theeyaay novaay aadithalaru
meenam pollum venal thottam kollum
mannil meyyaay poyyaay maari choriyu
chadulanadanamodu chudala naduvilidi
padahamidayumaaru
udalumuyirumeri kanalilurukiyoru
madhura rudhiramaadu
adavi njettiyunarunna garjanavum
amarapaadamaniyunna ponthalayum
udalilottarunaasthithimaalakalu-
milakidunna chidapadalavum kodiyum
idayumugra nadanamaadukennamme.... 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണിക്കുയിലേ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
മണിക്കുയിലേ
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
നാരായണീയമാം
ആലാപനം : ജി വേണുഗോപാല്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
വാല്‍ക്കണ്ണാടി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
അണ്ണാരക്കണ്ണാ
ആലാപനം : കലാഭവന്‍ മണി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
മകളേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
കുക്കൂ കുക്കൂ
ആലാപനം : എം ജയചന്ദ്രന്‍, ചിന്‍മയി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍