View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാമം പൂക്കുന്നു ...

ചിത്രംതാണ്ഡവം (2002)
ചലച്ചിത്ര സംവിധാനംഷാജി കൈലാസ്
ഗാനരചനകൈതപ്രം
സംഗീതംഎം ജി ശ്രീകുമാർ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by madhavabhadran on September 28, 2010
 
(കോ) ഓ...

(പു) ആരാമം പൂക്കുന്നു
ശ്രീരാഗം പാടുന്നു
താഴ്വാരത്തിരയാടുന്നു
കാവായ കാവെല്ലാം
പുലര്‍കാലച്ചെമ്പൊന്നിന്‍
മാംഗല്യക്കണി ചൂടുന്നു
വര്‍ണ്ണച്ചിറകുള്ള മധുമാസമണിമേഘമേ
ഇന്നു ഭൂമിക്കു കുടത്തോളം കുളിര്‍ കൊണ്ടുവാ
മഞ്ചാടിക്കിളിക്കൊഞ്ചലേ
ചെമ്മാനച്ചരുവില്‍ ഋതുവേലച്ചിലമ്പിട്ടു വാ

(കോ) കലകലപൂക്കണപാടം
ഈ പുതുപുതു മരതകമണിയാം
ഒരു നവയുഗനര്‍ത്തന താളം കേട്ടുണരാം

(കോ) ധിനകു ധിനകു ധിനകു ധിനകു ധിന ധിന (2)

(പു) ഈ മണ്ണു നീ തന്ന വരദാനമല്ലേ
പറയൂ ശിവാനന്ദ സൗന്ദര്യമേ
(കോ) ഓ..
(പു) ഈ ഭൂമി തേടുന്നൊരഭിരാമ രാഗം
നിന്നാത്മഗാനത്തിനാലാപനം
വിളകൊയ്തു തീരാത്ത വയലേലകള്‍
ശ്രുതി ചേര്‍ത്തു മീട്ടുന്ന മണ്‍ വീണകള്‍
പുഴകളും സ്നേഹത്തിരകളും മണ്ണിന്നമൃതമാം കീര്‍ത്തനം

(കോ) കലകലപൂക്കണപാടം
ഈ പുതുപുതു മരതകമണിയാം
ഒരു നവയുഗനര്‍ത്തന താളം കേട്ടുണരാം

(പു) എന്നും തളിര്‍ക്കുന്നൊരീ ഗ്രാമരാഗം
കണ്ണന്റെ കാരുണ്യ വൃന്ദാവനം
(കോ) ഓ...
(പു) ഇതു രാമസാമ്രാജ്യ രാജാങ്കണങ്ങള്‍
തറവാട്ടിലുയരുന്ന രാമായണം
ഈ ശക്തിഗീതത്തിന്നലമാലയില്‍
ഒരു സ്വര്‍ഗ്ഗമീ മണ്ണില്‍ നടമാടണം
ഉദയമായു് നമ്മളുണരുവാന്‍
കൈകളുയരുവാന്‍ കാലമായു്

(കോ) കലകലപൂക്കണപാടം
ഈ പുതുപുതു മരതകമണിയാം
ഒരു നവയുഗനര്‍ത്തന താളം കേട്ടുണരാം

(ആരാമം പൂക്കുന്നു)
(കോ) (കലകലപൂക്കണപാടം) (2)

Added by ജിജാ സുബ്രഹ്മണ്യൻ on February 5, 2011

Aaraamam pookkunnu
sreeraagam paadunnu
thaazhvaara thirayaadunnu
kaavaaya kaavellaam
pularkaala chemponnin
mamgalyakkani choodunnu
varnnachirakulla madhumaasa manimeghame
innu bhoomikku kudatholam kulir kondu vaa
manchaadi kilikonchale
chemmaana cheruvil rithuvela chilampittu vaa
kala kala pookkana paadam
ee puthuputhu marathakamaniyaam
oru navayuga narthana thaalam kettunaraam
Dhinaku dhinaku dhinaku dhina dhina (2)

Ee mannu nee thanna varadaanamalle
parayoo shivaananda soundaryame
oh..
ee bhoomi thedunnorabhiraama raagam
ninnaathma gaanathinaalaapanam
vila koythu theeraatha vayalelakal
sruthi cherthu meettunna manveenakal
puzhakalum snehathirakalum manninnamruthamaam keerthanam

Kalakala pookkana paadam
ee puthuputhu marathakamaniyaam
oru navayuga narthana thaalam kettunaraam

Ennum thalirkkunnoree graamaraagam
kannante kaarunya vrindaavanam
oh..

ithu raama saamraajya raajaankanangal
tharavaattiluyarunna raamaayanam
ee shakthi geethathinnalamaalayil
oru swarggamee mannil nadamaadanam

udayamaay nammalunaruvaan
kaikaluyaruvaan kaalamaay

kala kala pookkana paadam
ee puthuputhu marathakamaniyaam
oru navayuga narthana thaalam kettunaraam
(aaraamam..)

kala kala pookkana paadam
ee puthuputhu marathakamaniyaam
oru navayuga narthana thaalam kettunaraam(2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാലും കുടമെടുത്തു
ആലാപനം : എം ജി ശ്രീകുമാർ, സരസ്വതി ശങ്കർ   |   രചന : കൈതപ്രം   |   സംഗീതം : എം ജി ശ്രീകുമാർ
ചന്ദ്രമണി കമ്മലണിഞ്ഞ്
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജി ശ്രീകുമാർ
ഹിമഗിരി നിരകള്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
പൊട്ടു തൊട്ട കിളിയേ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജി ശ്രീകുമാർ
കൊമ്പെടു കുഴലെടു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : എം ജി ശ്രീകുമാർ
പാല്‍ക്കിണ്ണം
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജി ശ്രീകുമാർ