View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാനറിഞ്ഞല്ലോ നാലാളറിഞ്ഞല്ലോ ...

ചിത്രംപ്രണയമണിത്തൂവല്‍(പൂ പോലൊരിഷ്ടം) (2002)
ചലച്ചിത്ര സംവിധാനംതുളസീദാസ്
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംരാധിക തിലക്‌, വിധു പ്രതാപ്‌

വരികള്‍

Lyrics submitted by: Bijulal B Ponkunnam

വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

ഞാനറിഞ്ഞല്ലോ നാലാളറിഞ്ഞല്ലോ
പ്രിയരഹസ്യം നിന്റെ പ്രിയരഹസ്യം (2)
ചന്ദനക്കാറ്റും അമ്പിളിത്തെല്ലും
തമ്മിൽപ്പറഞ്ഞുവല്ലോ എല്ലാം തമ്മിൽപ്പറഞ്ഞുവല്ലോ
(ഞാനറിഞ്ഞല്ലോ.......രഹസ്യം)

അന്നാദ്യം കണ്ടപ്പോൾ നീ നക്ഷത്രക്കണ്ണിൽ നോക്കി
പിന്നത്തെ നോട്ടത്തിൽ നീ ആഷാഢ പൂവായി മാറി
സ്നേഹമയീ..........അനുരാഗമയീ
ഇന്നെന്റെ മോഹം ഇന്നെന്റെ ഭാഗം (2)
എന്നും ഞാനാരാധിക്കും ദേവീ രൂപം നീയല്ലോ
(ഞാനറിഞ്ഞല്ലോ.......രഹസ്യം)

ഓരോരോ കാര്യം ചൊല്ലി കാണാൻ ഞാനെത്തും നേരം
കണ്ടിട്ടും കണ്ടീല്ലല്ലോ....മിണ്ടീട്ടും മിണ്ടീല്ലല്ലോ
രാഗവുമായി പ്രിയ രാഗവുമായി
ഇന്നെന്തേ വന്നൂ പൊന്നിഷ്ടം തന്നൂ (2)
ഇന്നെന്തേ ഇന്നെന്തേ എന്നോടിഷ്ടം കൂടാൻ കാര്യം
(ഞാനറിഞ്ഞല്ലോ.......രഹസ്യം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദനമല്ല
ആലാപനം : കെ ജെ യേശുദാസ്, ആശാ മേനോന്‍   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
വളകിലുക്കം
ആലാപനം : സുജാത മോഹന്‍, ജ്യോത്സ്ന രാധാകൃഷ്ണൻ, സ്മിത   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ഓമന ലൈല
ആലാപനം : എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ചന്ദനമല്ല [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ഓമന ലൈല [F]
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ഓമന ലൈല [M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര