View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നര്‍ത്തകീ നര്‍ത്തകീ ...

ചിത്രംപോസ്റ്റ്‌ മാന്‍ (1967)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനവയലാര്‍
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

narthaki narthaki kaavyanarthaki
neeyoru kadha parayoo kadhaparayoo
kanpeelikalaal kaimudrakalaal
kanpeelikalaal kaimudrakalaal
um
kadha parayoo oru kadhaparayoo

Ethu kaviyude manorathathin
vaathil thurannu nee vannu
Ethu prema kadhaanaayikayude
geethavumaaay nee vannu (narthaki..)

ujjayiniyile poothu thalirthoru
pachilakkudilil ninno
krishnamrigangal karanjurangum
kanwasramathil ninno nee varunnu sakhee nee varunnu (narthaki..)

arabikkadhayude naattilninno
yerusalemilninno
malayaalathile madhuraangikalude
kalaalayathilninno nee varunnu sakhee nee varunnu (narthaki..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നർത്തകീ നർത്തകീ കാവ്യനർത്തകീ
നീയൊരു കഥ പറയൂ കഥപറയൂ
കൺപീലികളാൽ കൈമുദ്രകളാൽ
കൺപീലികളാൽ കൈമുദ്രകളാൽ
ഉം..
കഥ പറയൂ ഒരു കഥപറയൂ

ഏതു കവിയുടെ മനോരഥത്തിൻ
വാതിൽ തുറന്നു നീ വന്നു
ഏതു പ്രേമ കഥാനായികയുടെ
ഗീതവുമായ്‌ നീ വന്നു (നർത്തകീ..)

ഉജ്ജയിനിയിലെ പൂത്തു തളിർത്തൊരു
പച്ചിലക്കുടിലിൽ നിന്നോ
കൃഷ്ണമൃഗങ്ങൾ കരഞ്ഞുറങ്ങും
കണ്വാശ്രമത്തിൽ നിന്നോ
നീ വരുന്നു സഖീ നീ വരുന്നു (നർത്തകീ..)

അറബിക്കഥയുടെ നാട്ടിൽനിന്നോ
യെരുശലേമിൽനിന്നോ
മലയാളത്തിലെ മധുരാംഗികളുടെ
കലാലയത്തിൽനിന്നോ
നീ വരുന്നു സഖീ നീ വരുന്നു (നർത്തകീ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓമനത്തിങ്കള്‍ക്കിടാവോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഗോകുലബാലാ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
അരിമുല്ലവള്ളി
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
കുമ്പളം നട്ടു
ആലാപനം : ബി വസന്ത, സീറോ ബാബു   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
കാര്‍മുകിലേ-കണ്ണുനീര്‍ക്കടല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഓമനത്തിങ്കള്‍ക്കിടാവോ
ആലാപനം : ബി വസന്ത   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : ബി എ ചിദംബരനാഥ്‌