View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദേവാ നിനക്കായ്‌ നറുമണം ...

ചിത്രംവരും വരുന്നു വന്നു (2003)
ചലച്ചിത്ര സംവിധാനംകെ ആര്‍ രാംദാസ്
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Added by Kalyani on September 29, 2010

ദേവാ...ദേവാ .....
നിനക്കായ് നറുമണം ചൊരിയുന്ന
തുളസിക്കതിരാണു ഞാന്‍ (2)
ഈ വിശ്വമാകും പൂജാമുറിയിലെ
ചന്ദനത്തിരിയാണു ഞാന്‍
ദേവാ ചന്ദനത്തിരിയാണു ഞാന്‍
(ദേവാ..ദേവാ...)

പരിശുദ്ധസ്നേഹം കണ്ണുനീരാണെങ്കില്‍
എനിക്കു മിഴിനീര്‍ മതി എന്നും
എനിക്കു മിഴിനീര്‍ മതി
താമരപ്പൂവായ്...താമരപ്പൂവായ്
നിന്നുടെ കാല്‍ക്കല്‍ താണുതൊഴാന്‍മോഹം
നിത്യം താണുതൊഴാന്‍ മോഹം
(ദേവാ...ദേവാ നിനക്കായ് നറുമണം..)

പാവനത്യാഗം എരിതീയാണെങ്കില്‍
എനിക്കു ചെന്തീ മതി എന്നും
എനിക്കു ചെന്തീ മതി
ഹൃദയത്തിന്‍ മധുരം
ഹൃദയത്തിന്‍ മധുരം നിന്നുടെചുണ്ടില്‍
നേദിക്കുവാന്‍ ദാഹം..ദേവാ ..
നേദിക്കുവാന്‍ ദാഹം...
(ദേവാ...ദേവാ നിനക്കായ് നറുമണം..)



Added by Kalyani on September 29, 2010

Devaa.... devaa.....
ninkkaay narumanam choriyunna
thulasikkathiraanu njaan.(2)
ee vishwamaakum poojaa muriyile
chandana thiriyaanu njann
devaaa chandana thiriyaanu njan
devaaa... devaa....

Parishudha sneham kannuneeraanenkil
enikku mizhineer mathi ennum
enikku mizhi neer mathi
thaamara poovaay thaamara poovaay
ninnude kalkkal thaanu thozhaan moham
nithaym thaanu thozhaan moham
(devaa... devaa )

Paavana thyaagam eritheeyaanenkil
enikku chenthee mathi
ennum enikku chentheemathi
hridhayathin madhuram
hridhyathin madhuram ninnude chundil
nedikkuvaan daaham devaa..
nedikkuvaan daaham
(Devaa... devaa )
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇവിടെ ഇങ്ങനെ (D)
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
മേനി കറപ്പു
ആലാപനം : ആശാ മേനോന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
താളം താളം
ആലാപനം : ഫ്രാങ്കോ, വിജയ്‌ യേശുദാസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ഇവിടെ ഇങ്ങനെ
ആലാപനം : ലാലി അനില്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
പൂക്കുലയേന്തി
ആലാപനം : കെ കെ നിഷാദ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
താളം താളം
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
a b c d മുതല്‍ l o v e വരെ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ഫ്രാങ്കോ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
പെണ്ണേ പെണ്ണേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍