View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തെന്നറിയാത്ത ...

ചിത്രംതീര്‍ത്ഥാടനം (2001)
ചലച്ചിത്ര സംവിധാനംകണ്ണൻ
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Enthennariyaathoraaraadhanayude
Aarohana swaram paadi
Sneha mayoorame nin padha thaalam
Njaan thedukayaayirunnu
Ithra naal thedukayaayirunnu (enthenn)

Poovukal kozhiyaatha swapnangal maayaatha (poovu)
Paarvana pramadha vanathil
Aayiram thozhimaar aalaapanam cheyyum
Asulabha rajanee vaniyil..
kavikalpanayude mayaa gopura
Nadayil neeyenthe maranju ninnu (enthennari)

Iniyum thurakkaatha ulkkili koodu njaan (iniyum)
Ninakkaay thurannu tharaam
Chakravaalathinte ponnola panthalil
Chakravaakangalaay parannuyaraam
Thooval kanavukal kondu moodiya
Sankalppamaay ninne omanikkaam
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

എന്തെന്നറിയാത്തൊരാരാധനയുടെ
ആരോഹണസ്വരം പാടി
സ്നേഹമയൂരമേ നിന്‍ പദതാളം
ഞാന്‍ തേടുകയായിരുന്നു
ഇത്രനാള്‍ തേടുകയായിരുന്നു

(എന്തെന്ന്)

പൂവുകള്‍ കൊഴിയാത്ത സ്വപ്നങ്ങള്‍ മായാത്ത
പാര്‍വണപ്രമദവനത്തില്‍
ആയിരം തോഴിമാര്‍ ആലാപനം ചെയ്യും
അസുലഭരജനീവനിയില്‍
കവികല്പനയുടെ മായാഗോപുരനടയില്‍
നീയെന്തേ മറഞ്ഞുനിന്നു

(എന്തെന്ന്)

ഇനിയും തുറക്കാത്ത ഉള്‍ക്കിളിക്കൂടു ഞാന്‍
നിനക്കായ് തുറന്നുതരാം
ചക്രവാളത്തിന്റെ പൊന്നോലപ്പന്തലില്‍
ചക്രവാകങ്ങളായ് പകര്‍ന്നുയരാം
തൂവല്‍ക്കനവുകള്‍ കൊണ്ടു മൂടിയ
സങ്കല്പമായ് നിന്നെയോമനിക്കാം

(എന്തെന്ന്)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സൗപര്‍ണ്ണിക
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ഈ വളപ്പൊട്ടും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
മൂളി മൂളി (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
സിന്ദൂരതിലകാഞ്ജിതേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
മൂളി മൂളി (M)
ആലാപനം : കല്ലറ ഗോപന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
മുഖം മനസ്സിന്‍ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
മുഖം മനസ്സിന്‍ [F]
ആലാപനം : സരിമ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം