View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പേരറിയാം മകയിരം ...

ചിത്രംസൂത്രധാരന്‍ (2001)
ചലച്ചിത്ര സംവിധാനംലോഹിതദാസ്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംരവീന്ദ്രന്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 17, 2010
 
ആ..ആ...ആ...
പേരറിയാം മകയിരം നാൾ അറിയാം..

പേരറിയാം മകയിരം നാൾ അറിയാം
മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്
കവിളിലെ ചെമ്പകം മിഴിയിലെ കൂവളം
ചൊടിയിലെ കുങ്കുമം മൊഴിയിലെ തേൻ കണം
ആരു തന്നു ഞാൻ അറിയില്ല
(പേരറിയാം.....)

നാടോടിക്കാറ്റു വന്നു നാണമില്ലാതിന്നലെ
കാണാക്കരങ്ങൾ നീട്ടി മെല്ലെ ഒന്നു തൊട്ടു പോയ്
എന്നെ കിനാവു കണ്ടു രാക്കുയിലും പാടിപ്പോയ്
വെണ്ണിലാപ്പായ നീർത്തി കാത്തിരുന്നു ചന്ദ്രനും
മഞ്ഞുമാരി പെയ്തിറങ്ങി ഉമ്മ വക്കുവാൻ
താരകങ്ങൾ താഴെ വന്നു മാല ചാർത്തുവാൻ
(പേരറിയാം.....)

ആകാശ തേരിലേറി പോകുമെന്റെ ദേവനെ
താമരപ്പൂവു പോലെ കന്നെറിഞ്ഞു നിന്നു ഞാൻ
ഏഴേഴു തൂവലുള്ള മാരിവില്ലു വിരിയുമോ
പൊൻ വെയിൽ പട്ടെനിക്കു പുടവയായി നൽകുമോ
മേഘ പുഷ്പം കോർത്തെനിക്കു താലി തീർക്കുമോ
മധുവസന്ത സൂര്യ കാന്തി മനസ്സിൽ വിടരുമോ
(പേരറിയാം.....)



Added by ജിജാ സുബ്രഹ്മണ്യൻ on July 18, 2010
 
aa...aa...aa..
perariyaam makayiram naalariyaam


perariyaam makayiram naalariyaam
maayika koottinullil thaamasikkum maargazhi praavu
kavilile chempakam mizhiyile koovalam
chodiyile kunkumam mozhiyile then kanam
aaru thannu njaan ariyilla
(perariyaam...)

naadodikkaatu vannu naanamillathinnale
kaanaakkarangal neetti melle onnu thottu poy
enne kinaavu kandu raakkuyilum paadippoy
vennilaappaaya neerthi kaathirunnu chandranum
manju maari peythirangi umma veykkuvaan
thaarakangal thaazhe vannu maala chaarthuvaan
(perariyaam...)

aakaasha therileri pokumente devane
thaamarappoovu pole kannerinju ninnu njaan
ezhezhu thoovalulla maarivillu viriyumo
pon veyil pattenikku pudavayaayi nalkumo
megha pushpam korthenikku thaali theerkkumo
madhu vasantha sooryakaanthi manassil vidarumo
(perariyaam...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ധീം തനന
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ലോഹിതദാസ്   |   സംഗീതം : രവീന്ദ്രന്‍
ദര്‍ശന്‍
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം, ഗായത്രി അശോകന്‍   |   രചന : ഡോ എസ് പി രമേഷ്   |   സംഗീതം : രവീന്ദ്രന്‍
ഇരുളുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ലോഹിതദാസ്   |   സംഗീതം : രവീന്ദ്രന്‍
രാവില്‍ ആരൊ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
ശ്യാമ ഹരേ
ആലാപനം : ഗായത്രി അശോകന്‍, വിശ്വനാഥ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
രാവില്‍ ആരൊ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
മധുമയീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
തീം മ്യുസിക്‌
ആലാപനം :   |   രചന :   |   സംഗീതം : രവീന്ദ്രന്‍