

Aattoram azhakoram ...
Movie | Raavanaprabhu (2001) |
Movie Director | Ranjith |
Lyrics | Gireesh Puthenchery |
Music | Suresh Peters |
Singers | Sujatha Mohan |
Lyrics
Lyrics submitted by: Viji | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ആറ്റോരം അഴകോരം അന്തിവെയിൽ ചായുന്നേ ആറ്റോരം മഴ തോരാം മെല്ലെ അന്തിവെയിൽ ചായുന്നേ മലവാരം ചോലമരത്തിൽ കിളി ചേക്ക വിട്ട് പാറുന്നേ എന്റെ മനസ്സിന്റെ കോണിൽ ഞാൻ മറന്നിട്ട പാട്ടുകൾ മധുരമായ് മൂളാതെ എന്റെ പ്രണയമാം പ്രാവിന്റെ നിറമുള്ള തൂവലിൽ മിഴി തൊട്ടു വിളിക്കാതെ (ആറ്റോരം....) പൂവരശിൻ ചോട്ടിലെ പൂവെടുത്തു ചൂടാതെ ആവണിപ്പൂങ്കാറ്റേ പോവുകയോ നെറ്റിമേലെ ചാർത്തുവാൻ ചെപ്പിലുള്ള കുങ്കുമം തൊട്ടെടുക്കുവാനും നീ മറന്നോ എന്റെ ഹൃദയത്തിൽ താഴിട്ട പളുങ്കിന്റെ ജാലകം വിരൽ തട്ടി തുറക്കാതെ നിന്റെ മിഴിതുമ്പിൽ സൂക്ഷിച്ച മണിമുത്തു മാലകൾ ഇഴ പൊട്ടി ചിതറാതെ (ആറ്റോരം....) നിന്നെ കൊണ്ടു പോകുവാൻ വിണ്ണിൽ നിന്നും മാരന്റെ നന്ദാവനത്തേരൊന്നു പോരുമല്ലോ മന്ത്രകോടി മേലിട്ട് മഞ്ഞൾ മുഖം നാണിച്ച് മംഗലാംഗീ നീയും പോകുമല്ലോ എന്റെ അകക്കണ്ണിൽ പൂക്കുന്ന വിളക്കിന്റെ നാളം നീ അണച്ചും കൊണ്ടകലാതെ എന്റെ ഇടനെഞ്ചിൽ സൂക്ഷിച്ച കനവിന്റെ മൺകുടം വിരൽ തട്ടി ഉടയ്ക്കാതെ (ആറ്റോരം....) |
Other Songs in this movie
- Aakaashadeepangal
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Suresh Peters
- Vande mukunda hare
- Singer : Nikhil K Menon | Lyrics : Gireesh Puthenchery | Music : Suresh Peters
- Pottu Kuthedi
- Singer : Palakkadu KL Sreeram, Swarnalatha | Lyrics : Gireesh Puthenchery | Music : Suresh Peters
- Thakilu Pukilu
- Singer : MG Sreekumar, Sujatha Mohan, Mohanlal, Prabhakaran, Radhika Thilak | Lyrics : Gireesh Puthenchery | Music : Suresh Peters
- Ariyaathe Ariyaathe
- Singer : KS Chithra, P Jayachandran | Lyrics : Gireesh Puthenchery | Music : Suresh Peters
- Ariyaathe Ariyaathe
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Suresh Peters
- Aakaashadeepangal [M]
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Suresh Peters