View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആര്യങ്കാവില്‍ ഒരാട്ടിടയന്‍ ...

ചിത്രംഅവള്‍ (1967)
ചലച്ചിത്ര സംവിധാനംപി എം അബ്ദുൾ അസീസ്
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Samshayalu

"aariyankavil oraattidayan pandu
aadu meykkan vannu"
aariyankavil oraattidayan pandu
aadu meykkan vannu,
avante paattukal poonthenaruvikal
ozhukinadannu.
(aariya.....)
graamakanyakalaruvikkarayil
kaathorthunilkkumbol-paattukal
kaathorthunilkkumbol
orunaalidayante nilavili kettu,

pulivarunnee.....! pulivarunnee.....!

avante vilikettodichennavar
puliyekkandilla,
avante vilikettodichennavar
puliyekkandilla,
kunnucherivil nunayanamidayan
ninnu kaliyakki,avare kaliyakki
(aariya.....)
"pinneyum oru divasam avan puli
varunnennu nilavilichu"
"ennttu"
"aalukal veendum chennu-avan avare
kaliyakkichirichu"
"nguha....nguhaaa..."
"anganeyangane oru divasam"
"oru divasam"
anganeyanganeyariyankavil
annoru puli vannoo.
aadhyamayannoru puli vannoo
malayarayanmar nilavili kettu
"pulivarunne,pulivarunne"
avante nilavili kettavararum
avidechennilla
avante nilavili kettavararum
avidechennilla
kunnucherivil nunayanamidayane
kkonnu puli thinnoo-
"ayyoo..."
avane puli thinnoo-
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആരിയങ്കാവിലൊരാട്ടിടയന്‍ പണ്ടാടു മേയ്യ്ക്കാന്‍ വന്നൂ
അവന്റെ പാട്ടുകള്‍ പൂന്തേനരുവികള്‍ ഒഴുകിനടന്നു..
(ആരിയങ്കാവിലൊരാട്ടിടയന്‍ ..)

ഗ്രാമകന്യകള്‍ അരുവിക്കരയില്‍
കാതോര്‍ത്തു നില്‍ക്കുമ്പോള്‍ -പാട്ടുകള്‍
കാതോര്‍ത്തു നില്‍ക്കുമ്പോള്‍
ഒരുനാളിടയന്റെ നിലവിളീ കേട്ടു..

പുലിവരുന്നേ പുലിവരുന്നേ..!
അവന്റെ നിലവിളികെട്ടോടിച്ചെന്നവര്‍ പുലിയെകണ്ടില്ലാ
കുന്നും ചരിവില്‍ നുണയനാമിടയന്‍ നിന്നു കളിയാക്കി
അവരെ കളിയാക്കി
(ആരിയങ്കാവിലൊരാട്ടിടയന്‍ ..)

പിന്നെയും ഒരു ദിവസം അവന്‍ പുലിവരുന്നേന്നു നിലവിളിച്ചു
എന്നിട്ട്?
ആളുകള്‍ ഓടിച്ചെന്നു, അവന്‍ അവരെ കളിയാക്കിച്ചിരിച്ചു
ആഹാ
അങ്ങനെയങ്ങനെ ഒരു ദിവസം..
ഒരു ദിവസം?
അങ്ങനെയങ്ങനെയാരിയങ്കാവില്‍
അന്നൊരു പുലി വന്നൂ
ആദ്യമായന്നൊരു പുലി വന്നൂ
മലയരയന്മാര്‍ നിലവിളി കേട്ടൂ
പുലിവരുന്നേ..പുലിവരുന്നേ...
അവന്റെ നിലവിളി കേട്ടവരാരും
അവിടെ ചെന്നില്ല
കുന്നും ചെരിവില്‍ നുണയനാമിടയനെ
കൊന്നുപുലി തിന്നു... അവനെ-
ക്കൊന്നു പുലിതിന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്നല്ലോ കാമദേവനു
ആലാപനം : എസ് ജാനകി, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കരകാണാക്കായലിലെ
ആലാപനം : സീറോ ബാബു   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മൃണാളിനീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രേമകവിതകളേ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ