View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദ്രഹൃദയം ...

ചിത്രംസത്യം ശിവം സുന്ദരം (2000)
ചലച്ചിത്ര സംവിധാനംറാഫി, മെക്കാര്‍ട്ടിന്‍
ഗാനരചനകൈതപ്രം
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on January 25, 2010
 ഹും............
ചന്ദ്രഹൃദയം താനേ ഉരുകും സന്ധ്യയാണീ മുഖം
കാളിദാസന്‍ കൈവണങ്ങും കാവ്യമാണീ മുഖം
ജന്മപുണ്യം കൊണ്ടു ദൈവം തന്നതാണീ വരം
അക്ഷരങ്ങള്‍ കണ്ണുനീരായി പെയ്തതാണീ സ്വരം
ഏതു വര്‍ണ്ണം കൊണ്ടു ദേവി എഴുതണം നിന്‍ രൂപം
// ചന്ദ്രഹൃദയം താനേ...//

കണ്‍കളില്‍ കാരുണ്യ സാഗരം
വളയിട്ട കൈകളില്‍ പൊന്നാതിര
പൂങ്കവിള്‍ വിടരുന്ന താമര
പുലര്‍കാലകൗതുകം പൂപ്പുഞ്ചിരി
അഴകിന്‍റെ അഴകിന്നഴകെ അലിയുന്ന മൗനമേ (2)
ഏതു മഴവില്‍ത്തൂവലാല്‍ ഞാന്‍ എഴുതണം നിന്‍ രൂപം
// ചന്ദ്രഹൃദയം താനേ.....//

നൊമ്പരം കുളിരുള്ള നൊമ്പരം
ആത്മാവില്‍ ആയിരം തേനോര്‍മ്മകള്‍
കണ്ടു നാം അറിയാതെ കണ്ടു നാം
ഉരുകുന്ന ജീവതം കൈമാറുവാന്‍
നുകരാത്ത മധുരം തൂവും വിരഹാര്‍ദ്ര യാമമേ (2)
ഏതുമിഴിനീര്‍ക്കനവിനാല്‍ ഞാന്‍ പകരുമിന്നെന്‍ സ്നേഹം
// ചന്ദ്രഹൃദയം താനേ......//


----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on November 7, 2010
 


um..
Chandrahrudayam thaane urukum sandhyayaanee mukham
kaalidaasan kaivanangum kaavyamaanee mukham
janmapunyam kondu daivam thannathaanee varam
aksharangal kannuneeraayi peythathaaneee swaram
ethu varnnam kondy devi ezhuthanam nin roopam
(Chandrahrudayam...)



Kankalil kaarunya saagaram
valayitta kaikalil ponnaathira
poonkavil vidarunna thaamara
pularkaala kouthukam pooppunchiri
azhakinte azhakinnazhake aliyunna mouname(2)
Ethu mazhavil thoovalaal njaan ezhuthanam nin roopam
(Chandrahrudayam...)



Nomparam kulirulla nomparam
aathmaavil aayiram thenormmakal
kandu naam ariyaathe kandu naam
urukunna jeevitham kaimaaruvaan
nukaraatha madhuram thoovum virahaardra yaamame (2)
Ethu mizhineerkkanavinaal njan pakaruminnen sneham
(Chandrahrudayam...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അവ്വാ അവ്വാ
ആലാപനം : മനോ, സ്വര്‍ണ്ണലത   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍
കൈതപ്രം വിശ്വനാഥ്‌
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍
വോക്കിങ് ഇന്‍ ദ മൂണ്‍ലൈറ്റ്
ആലാപനം : ഹരിഹരന്‍   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍
സൂര്യനായ്‌ തഴുകി (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍
സത്യം ശിവം സുന്ദരം
ആലാപനം : ദീപാങ്കുരന്‍   |   രചന : പണ്ഡിറ്റ് നരേന്ദ്ര ശർമ്മ   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
സൂര്യനായ്‌ തഴുകി (M)
ആലാപനം : ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍