Maasam thaimasam ...
Movie | Ee Mazha Thenmazha (2000) |
Movie Director | KK Haridas |
Lyrics | Mankombu Gopalakrishnan |
Music | Johnson |
Singers | MG Sreekumar, Sujatha Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011 മാസം തൈമാസമായ് ശുഭയോഗം സഞ്ചാരമായ് ആത്മാവിൽ തേടും പെണ്ണാളേ നാണത്തിൻ പൂമൊട്ടായ് കണ്ടു ഞാൻ മോഹങ്ങൾ ഹരിശ്രീ എഴുതും നാളിൻ പുണ്യത്തിൽ (മാസം തൈമാസമായ്....) നീലക്കൺകളിൽ കുളിർ പാകും സ്വപ്നമോ നാടൻ പെൺകൊടി ഇവൾ കോവിൽശില്പമോ ദൂരെ തേരുമായ് ഒരു സൂര്യൻ വന്നുവോ ഓമൽക്കൈകളിൽ നവതീർത്ഥം തന്നുവോ മനസ്സിൻ വെൺതാളിൽ നീ ഒരു മൗനപ്പൊൻപീലിയായ് ഇനി നാം ആനന്ദമേളം കൊണ്ടാടും പ്രേമാർദ്രസല്ലാപമോടെ കരളിൽ പുളകത്താമര വിരിയുകയായ് (മാസം തൈമാസമായ്....) വീണക്കമ്പിപോൽ സുഖനാദം ചേർക്കുമോ തമ്മിൽ തമ്മിൽ നാം അലിഞ്ഞൊന്നായ് മാറുമോ പാടും നെഞ്ചിലായ് തുടി താളം പെയ്തു നീ മാടപ്രാവു പോൽ ഇനി കൂടെപ്പോരു നീ മനസ്സിൻ പാലാഴിയിൽ ഞാൻ തിരയും പീയൂഷമേ ചേലിൽ താംബൂലത്താലം കയ്യേന്തി ഞാൻ നീയെന്റെ ഉന്മാദമായി കരളിൻ അറയിൽ ആതിര വിരിയുകയായ് (മാസം തൈമാസമായ്....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011 Maasam thaimaasamaay shubhayogam sanchaaramaay Aathmaavil thedum pennaale Naanathin poomottaay kanduu njaan Mohangal harisree ezhuthum naalin punyathil (Maasam thaimaasamaay....) Neelakkankalil kulir paakum swapnamo naadan penkodi ival kovil shilpamo doore therumaay oru sooryan vannuvo omalkkaikalil nava theertham thannuvo manassin venthaalil nee oru mouna ponpeeliyaay ini naam aanandamelam kondaadum premaardra sallaapamode karalil pulaka thaamara viriyukayaay (Maasam thaimaasamaay....) Veenakkambipol sukhanaadam cherkkumo thammil thammil naam alinjonnaay maarumo paadum nenchilaay thudi thaalam peythu nee maadapraavupol ini koode poru nee manassin paalaazhiyil njaan thirayum peeyooshame chelil thaamboola thaalam kayyenthi njaan neeyente unmaadamaayi karalin arayilaathira viriyukayaay (Maasam thaimaasamaay....) |
Other Songs in this movie
- Iniyum varaathoren
- Singer : G Venugopal | Lyrics : Mankombu Gopalakrishnan | Music : Johnson
- Kadam kadhappakshikal
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Johnson
- Palliyunarthuvaan
- Singer : KS Chithra | Lyrics : Mankombu Gopalakrishnan | Music : Johnson
- Paalchiriyaal
- Singer : Biju Narayanan, Minmini | Lyrics : Mankombu Gopalakrishnan | Music : Johnson