View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓരങ്ങളിൽ ...

ചിത്രംതാലോലം (1998)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനപി ജി ശശി
സംഗീതംപങ്കജാക്ഷൻ
ആലാപനംസുദീപ് കുമാര്‍

വരികള്‍

Added by Kalyani on October 5, 2010
ആ ..ആ ...ആ .....
ഓരങ്ങളില്‍ ഓരങ്ങളില്‍ ഓളങ്ങള്‍ ഇളകുന്നുവോ
ഓരങ്ങളില്‍ ഓരങ്ങളില്‍ ഓളങ്ങള്‍ ഇളകുന്നുവോ
ദൂരെ ആരോ തുഴഞ്ഞുവരും ചെറുതോണി തന്‍
പാഴ് നിഴല്‍ കാണുന്നുവോ..
ഓര്‍മ്മതന്‍ ഓരങ്ങളില്‍
ഓരങ്ങളില്‍ ഓളങ്ങള്‍ ഇളകുന്നുവോ..

മാധവമാസ നിലാവലയൊഴുകുന്ന
മാകന്ദത്തളിരണിക്കൊമ്പില്‍..(2)
പാടിപ്പതിഞ്ഞ പഴംപാട്ടു വീണ്ടുമാ
പൂങ്കുയില്‍ പാടുന്ന നേരം
ബോധമനസ്സിന്‍ കയങ്ങളില്‍ നിന്നൊരു
നീര്‍ക്കിളി പൊങ്ങുന്നുവോ..
മോഹഭംഗത്തിന്‍ കരിനിഴല്‍കാട്ടിലെ
രാപ്പാടിയാകുന്നുവോ...
രാപ്പാടിയാകുന്നുവോ...
(ഓരങ്ങളില്‍...)

ഭാവഗീതങ്ങള്‍ക്കു രാഗം പകര്‍ന്നൊരാ..
താരിളം തളിരൊത്ത ചുണ്ടില്‍ (2)
വാടിത്തളര്‍ന്ന മലര്‍പോലെ നില്‍ക്കുന്നു
ശോകഗാനത്തിന്റെ ഈണം
ഭാവലയങ്ങള്‍ ഇണങ്ങാതെ നിന്നിലെ
ഗായിക കേഴുന്നുവോ..
ജീവരാഗത്തിന്‍ കുളിരണിക്കൂട്ടിലെ
ദാഹം വിതുമ്പുന്നുവോ..
ദാഹം വിതുമ്പുന്നുവോ..
(ഓരങ്ങളില്‍...)
 

Added by Kalyani on October 5, 2010

aa..aa...aa.....
Orangalil orangalil olangal ilakunnuvo
orangalil orangalil olangal ilakunnuvo
doore aaro thuzhanju varum cheruthoni than
paazh nizhal kaanunnuvo ormmathan
orangalil orangalil olangal ilakunnuvo

maadhava maasa nilaavalayozhukunna
maakanda thalirani kombil (2)
paadi pathinja pazham paattu veendumaa
poonkuyil paadunna neram
bodha manassin kayangalil ninnoru
neerkkili pongunnuvo
moha bangathin karinizhal kaattile
raappaadi aakunnuvo...
raappaadi akunnuvo..
(orangalil...)

bhaava geethangalkku raagam pakarnnoraa
thaarilam thalirotha chundil (2)
vaadi thalarnna malar pole nilkkunnu
shoka gaanathinte eenam
bhaava layangal inagaathe ninnile
gaayika kezhunnuvo
jeeva raagathin kulirani koottile
daaham vithumbunnuvo
daaham vithumbunnuvo
(orangalil...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയെന്നു കാണും മകളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
കണ്ണേ ഉറങ്ങുറങ്ങു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ഓമനത്തിങ്കൾക്കിടാവോ
ആലാപനം : എസ് ജാനകി   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ഗോപാലികേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
സ്മരവാരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
തേൻനിലാവിൽ [M]
ആലാപനം : സുദീപ് കുമാര്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
പാടാത്ത വൃന്ദാവനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
തേൻ നിലാവിൽ [F]
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം